Sub Lead

ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ചയാകും

ക്വാഡ് ഉച്ചകോടി ഇന്ന്; ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികള്‍ ചര്‍ച്ചയാകും
X

ടോക്യോ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനില്‍ നടക്കും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രെയ്ന്‍ വിഷയവും ടോക്ക്യോയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജോ ബൈഡനുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുമെന്ന് ടോക്യോയിലേക്ക് പുറപ്പെടും മുന്‍പ് മോദി വ്യക്തമാക്കിയിരുന്നു. ആഗോള വിഷയങ്ങളില്‍ ഓസ്‌ട്രേലിയും ജപ്പാനുമായി കൂടുതല്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തിരുന്നു. ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂര്‍വം നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ പറഞ്ഞു. ജനാധിപത്യം ഇന്ത്യയില്‍ കൂടുതല്‍ ശക്തമാകുന്നു. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ നിലവിലുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും രേഖപ്പെടുത്തുന്നത് റെക്കോര്‍ഡ് പോളിംഗ് ശതമാനമാണ്. ഇന്ത്യന്‍ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it