Sub Lead

ഗസയിലെ വൈദ്യുത നിര്‍മാണ കമ്പനിയുമായി ഖത്തര്‍ കരാര്‍ ഒപ്പിട്ടു

വൈദ്യുതി നിലയത്തിലേക്കും വൈദ്യുതി ഉല്‍പാദനത്തിലേക്കുമുള്ള ഗ്യാസ് വിതരണത്തിന്റെ ചെലവ് വഹിക്കാന്‍ ഒരു എസ്‌ക്രോ അക്കൗണ്ട് (രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന അക്കൗണ്ട്) തുറക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നതായി ഇസ്രായേലി ഹീബ്രു ദിനപത്രമായ ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

ഗസയിലെ വൈദ്യുത നിര്‍മാണ കമ്പനിയുമായി ഖത്തര്‍ കരാര്‍ ഒപ്പിട്ടു
X

ദോഹ/ഗസ: ഗസ വൈദ്യുത നിര്‍മാണ കമ്പനിയുമായും ഗസയിലെ വൈദ്യുത വിതരണ കമ്പനിയുമായും ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഇമാദി കരാര്‍ ഒപ്പിട്ടതായി അക്ക വാര്‍ത്താ വെബ്‌സൈറ്റ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യുത പ്ലാന്റിലേക്കും വൈദ്യുതി ഉല്‍പാദനത്തിലേക്കുമുള്ള ഗ്യാസ് വിതരണത്തിന്റെ ചെലവ് വഹിക്കാന്‍ ഒരു എസ്‌ക്രോ അക്കൗണ്ട് (രണ്ടു കക്ഷികള്‍ക്കിടയിലെ ധനപരമായ ഇടപാടിനായി മൂന്നാമതൊരാള്‍ കൈവശം വയ്ക്കുന്ന അക്കൗണ്ട്) തുറക്കാന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നതായി ഇസ്രായേലി ഹീബ്രു ദിനപത്രമായ ഇസ്രായേല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്തു.

ഗസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ഖത്തര്‍ കമ്മിറ്റി ഈ അക്കൗണ്ടിന്റെ പ്രധാന ഉടമയായിരിക്കും, ഗസ വൈദ്യുത വിതരണ കമ്പനി ഓരോ മാസവും 5 മില്യണ്‍ ഡോളര്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

ഖത്തറിന്റെ മുതല്‍മുടക്കില്‍ 60 മില്യണ്‍ ഡോളര്‍ ചെലവിട്ട് നിര്‍മിക്കുന്ന ഗ്യാസ് പൈപ്പ്‌ലൈന്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവുമെന്നും ഇതിന്റെ പണി ആരംഭിച്ചതായും അല്‍ഇമാദി വ്യക്തമാക്കി.

ഗസയില്‍ 60 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഡീസല്‍ വൈദ്യുത നിലയമാണ് നിലവിലുള്ളത്. നിലവില്‍ ഗസാ മുനമ്പില്‍ 500 മെഗാ വാട്ടില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുണ്ട്. ഈ പ്ലാന്റ് ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ പ്രധാന വിതരണക്കാരാണ് ഖത്തര്‍.

ചൊവ്വാഴ്ച ഇസ്രയേലിലെത്തിയ അല്‍ഇമാദി മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷം ഹമാസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ഗസയിലെത്തി.

ഇസ്രയേലികളുമായും ഫലസ്തീനുമായും നടത്തിയ കൂടിക്കാഴ്ചയില്‍ വെടിനിര്‍ത്തല്‍, മാനുഷിക സഹായം, ഖത്തര്‍, അന്താരാഷ്ട്ര പദ്ധതികള്‍ എന്നിവയെക്കുറിച്ച് അല്‍ഇമാദി ചര്‍ച്ച ചെയ്തതായി ഇസ്രായേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ വെളിപ്പെടുത്തി.

Next Story

RELATED STORIES

Share it