Sub Lead

സാങ്കേതിക വിദഗ്ധരെ വഹിച്ചുകൊണ്ടുള്ള ഖത്തര്‍ വിമാനം കാബൂളില്‍

സമീപകാലത്തെ യുഎസ്, നാറ്റോ ഒഴിപ്പിക്കല്‍ സമയത്ത് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനാണ് വിദഗ്ധ സംഘമെത്തിയത്.

സാങ്കേതിക വിദഗ്ധരെ വഹിച്ചുകൊണ്ടുള്ള  ഖത്തര്‍ വിമാനം കാബൂളില്‍
X

കാബൂള്‍: രാജ്യ തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഖത്തറില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം അഫ്ഗാനിലെത്തി. ഇന്നു വൈകീട്ടോടെയാണ് സാങ്കേതിക വിദഗ്ധരുടെ സംഘം കാബൂളിലെത്തിയത്.

സമീപകാലത്തെ യുഎസ്, നാറ്റോ ഒഴിപ്പിക്കല്‍ സമയത്ത് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനാണ് വിദഗ്ധ സംഘമെത്തിയത്.

20 വര്‍ഷത്തെ അധിനിവേശത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന രാജ്യംവിട്ടത് താലിബാന്‍ ആഘോഷിക്കുമ്പോള്‍ ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്കിടയില്‍ ക്ലേശകരമായ ജീവിതമാണ് നയിക്കുന്നതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാന്‍ ഒടുവില്‍ 'സ്വതന്ത്രവും പരമാധികാരവുമുള്ള' രാജ്യമായി മാറിയതായി രണ്ടാം തവണ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നതാണ് രാജ്യത്തിന്റെ ഏറ്റവും നീണ്ട സൈനികനടപടികള്‍ അവസാനിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച പറഞ്ഞു.

ആഗസ്ത് 15ന് താലിബാന്‍ രാജ്യം ഏറ്റെടുത്തതിന് ശേഷം അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അഫ്ഗാനുമായുള്ള ബന്ധം വിച്ഛേദിച്ചതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. ബാങ്കുകള്‍ കഷ്ടിച്ച് പ്രവര്‍ത്തിക്കുകയാണ്.

Next Story

RELATED STORIES

Share it