Sub Lead

പെരുന്നാളിന് ബലിയറുക്കാന്‍ പോത്തിനെ നേര്‍ച്ചയാക്കി കുമാരേട്ടന്‍

'ഈ നേര്‍ച്ച തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കാലങ്ങളായി പശുക്കളെ വളര്‍ത്തിയും പാല്‍ വിറ്റുമാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് മാടുകള്‍ ചത്തു. ഇതോടെയാണ് പുതിയകാവ് പള്ളിയിലേക്ക് പോത്തിനെ നേര്‍ച്ചയാക്കാന്‍ തീരുമാനിച്ചത്.' കുമാരേട്ടന്‍ പറഞ്ഞു.

പെരുന്നാളിന് ബലിയറുക്കാന്‍ പോത്തിനെ നേര്‍ച്ചയാക്കി കുമാരേട്ടന്‍
X
കുമാരന്‍ നേര്‍ച്ചയാക്കിയ പോത്തിനെ പുതിയകാവ് മഹല്ല് ഖത്തീബ് ശംസുദ്ദീന്‍ വഹദിക്ക് കൈമാറുന്നു

കൊടുങ്ങല്ലൂര്‍: രാജ്യത്ത് ബീഫിന്റെ പേരില്‍ ഹിന്ദുത്വരുടെ തല്ലിക്കൊലകള്‍ വ്യാപകമാകുന്നതിനിടെ പെരുന്നാളിന് ബലിയറുക്കാന്‍ പോത്തിനെ നേര്‍ച്ചയാക്കി കൊടുങ്ങല്ലൂര്‍ പുതിയകാവ് സ്വദേശി വെളുത്ത പുരക്കല്‍ കുമാരേട്ടന്‍. കാലങ്ങളായി പശുക്കളെ വളര്‍ത്തി ഉപജീവനം തേടുന്ന കുമാരേട്ടന്‍ പുതിയകാവ് ജുമാമസ്ജിദിലേക്കാണ് പോത്തിനെ നേര്‍ച്ചയാക്കിയത്. ഇന്ന് രാവിലെ 11ന് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കുമാരേട്ടന്‍ പുതിയകാവ് മഹല്ല് ഖത്തീബ് ശംസുദ്ദീന്‍ വഹബിക്ക് പോത്തിനെ കൈമാറി.

'ഈ നേര്‍ച്ച തന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. കാലങ്ങളായി പശുക്കളെ വളര്‍ത്തിയും പാല്‍ വിറ്റുമാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാല് മാടുകള്‍ ചത്തു. ഇതോടെയാണ് പുതിയകാവ് പള്ളിയിലേക്ക് പോത്തിനെ നേര്‍ച്ചയാക്കാന്‍ തീരുമാനിച്ചത്.' കുമാരേട്ടന്‍ പറഞ്ഞു.

മകന്‍ ബാബു, സുഹൃത്തുക്കളായ ആലിപറമ്പില്‍ ശിഹാബ്, പടിഞ്ഞാറെ വീട്ടില്‍ ഹാരിസ് എന്നിവരും കുമാരേട്ടന്റെ നേര്‍ച്ചയില്‍ പങ്കാളികളായി. ചടങ്ങില്‍ പുതിയകാവ് മഹല്ല് പ്രസിഡന്റ് സൈദു മുഹമ്മദ് ഹാജി, സെക്രട്ടറി എം കെ സിദ്ദീഖ്, ഖജാഞ്ചി എസ് എ സിദ്ദീഖ്, വീരാവുണ്ണി, നാസര്‍ എന്നിവര്‍ പങ്കെടുത്തു. അടുത്ത വര്‍ഷവും ബലിയര്‍പ്പിക്കാനുള്ള പോത്തിനെ പള്ളിയിലേക്ക് നേര്‍ച്ചയാക്കാന്‍ ആഗ്രഹമുണ്ടെന്ന് കുമാരേട്ടന്‍ പറഞ്ഞു.

കുമാരന്റെ നേര്‍ച്ച ഫേസ്ബുക്ക് ഉള്‍പ്പടേയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. 'വര്‍ത്തമാന ഇന്ത്യയില്‍ കുമാരേട്ടന്റെ ഈ പ്രവൃത്തി വലിയ മാതൃകയാണ്. പുതിയകാവ് ജുമുഅ മസ്ജിദിന്റെ മുറ്റത്ത് നിന്ന് അദ്ദേഹം ചെയ്ത ഈ മഹത് കര്‍മ്മം രാജ്യത്തിന് നല്‍കുന്നത് അതി മഹത്തായ ഐക്യ സന്ദേഷമാണ്'. എന്ന അടിക്കുറിപ്പോടെയാണ് കുമാരന്‍ പോത്തിനെ പള്ളിക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്.

Next Story

RELATED STORIES

Share it