Sub Lead

പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും

പഞ്ചാബില്‍ വെള്ളിയാഴ്ച്ച 49 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച തുറക്കും
X

ന്യൂഡല്‍ഹി: പഞ്ചാബില്‍ എല്ലാ സ്‌കൂളുകളും തുറക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനം. തിങ്കളാഴ്ച മുതല്‍ എല്ലാ ക്ലാസുകളും പുനരാരംഭിക്കും. ക്ലാസിനകത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച പത്തു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകള്‍ പുനരാരംഭിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്നും നിര്‍ദേശമുണ്ട്.

മുഴുവന്‍ ഡോസ് വാക്‌സിനെടുത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ സ്‌കൂളുകളിലെത്താന്‍ അനുമതിയുള്ളൂ. ഇതോടൊപ്പം കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ രക്ഷിതാക്കളുടെ രേഖാമൂലമുള്ള സമ്മതം വാങ്ങാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പഞ്ചാബില്‍ കൊവിഡ് നിയന്ത്രണ വിധേയമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബില്‍ വെള്ളിയാഴ്ച്ച 49 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ആശ്വാസകരമാണ്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it