കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്ന ആദ്യ ജില്ലയായി പൂനെ; ഒരു മാസത്തിനിടെ ഒരുലക്ഷം വൈറസ് ബാധിതര്‍
2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്.

മുംബൈ: കൊവിഡ് വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നതിനിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുലക്ഷം കടന്ന ആദ്യ ജില്ലയായി മഹാരാഷ്ട്രയിലെ പൂനെ. 2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്.
പരിശോധനയുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് രോഗികളുടെ എണ്ണക്കൂടുതലിന് കാരണമെന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ വിശദീകരണം. ആഗസ്ത് അഞ്ചിനാണ് പൂനെയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. എന്നാല്‍, ഒരുമാസത്തിനകം രോഗികളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്.
പൂനെയെ അപേക്ഷിച്ച് മുംബൈ നഗരത്തില്‍ രോഗികളുടെ എണ്ണം കുറവാണ്. തിങ്കളാഴ്ച വരെ 1,57,410 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയില്‍ കൊവിഡ് വൈറസ് ബാധിതരാവുന്നവരുടെ നിരക്ക് 22 ശതമാനമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാജ്യത്ത് ഏറ്റവും കുടുതല്‍ കൊവിഡ് രോഗികളുള്ളത് പൂനെയിലാണെന്നും ടെസ്റ്റുകളുടെ എണ്ണത്തിലുള്ള വര്‍ധനയാണ് രോഗികള്‍ വര്‍ധിച്ചതെന്നും പൂനെയിലുള്ളതുപോലെ ഇത്രയധികം പരിശോധനകള്‍ മറ്റൊരിടത്തും ഇല്ലെന്ന് കലക്ടര്‍ പറഞ്ഞു.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു: വടക്കന്‍ കേരളത്തില്‍ ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില്‍ മസ്ജിദ് തകര്‍ത്ത സംഭവം: കോണ്‍ഗ്രസ്, എംബിടി നേതാക്കള്‍...
5 Aug 2022 10:31 AM GMTമധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT