Sub Lead

ഓണ്‍ലൈന്‍ പരീക്ഷ നഷ്ടപ്പെടുത്തിയതിന് പിതാവ് ശകാരിച്ചു; പ്ലസ്‌വണ്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച് മരിച്ചു

ബറേലിയിലെ സുഭാഷ് നഗര്‍ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം.

ഓണ്‍ലൈന്‍ പരീക്ഷ നഷ്ടപ്പെടുത്തിയതിന് പിതാവ് ശകാരിച്ചു; പ്ലസ്‌വണ്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച് മരിച്ചു
X

ബറേലി: ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാത്തതിന് പിതാവ് ശകാരിച്ചതിനെ തുടര്‍ന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥി സ്വയം വെടിവച്ച് മരിച്ചു. ബറേലിയിലെ സുഭാഷ് നഗര്‍ പ്രദേശത്ത് കഴിഞ്ഞദിവസമാണ് സംഭവം. റെയില്‍വേ ടെക്‌നീഷ്യനായ പിതാവ് ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കാത്തതിന് മകനെ ശകാരിച്ചു. തുടര്‍ന്ന് ആണ്‍കുട്ടി തന്റെ വീടിന്റെ സ്‌റ്റോര്‍ റൂമില്‍ കയറി നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സുഭാഷ്‌നഗര്‍ പോലിസ് സ്‌റ്റേഷന്റെ അധികാരപരിധിയിലുള്ള രാജീവ് കോളനിയിലാണ് കുടുംബം താമസിക്കുന്നത്.

കുട്ടിക്ക് പിസ്റ്റള്‍ എവിടെ നിന്നാണ് കിട്ടിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ സ്‌റ്റോര്‍ റൂം അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് സുഭാഷ് നഗര്‍ എസ്എച്ച്ഒ സുനീല്‍ കുമാര്‍ പറഞ്ഞു. ഒരു പരീക്ഷയില്‍ ഹാജരാകാതിരുന്നതിന് കുട്ടിയെ ശകാരിച്ചതിനെ തുടര്‍ന്ന് അവന്‍ അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് പറഞ്ഞു. 'ഞങ്ങള്‍ കേസ് കൂടുതല്‍ അന്വേഷിക്കുകയാണ്. കുട്ടിക്ക് പിസ്റ്റള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് തങ്ങള്‍ ഉടന്‍ കണ്ടെത്തും. തോക്കുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it