Sub Lead

പുതുപ്പണം വധശ്രമ കേസ്: എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

പുതുപ്പണം വധശ്രമ കേസ്: എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു
X

വടകര (കോഴിക്കോട്): പുതുപ്പണത്ത് വച്ച് സിപിഎം പ്രവര്‍ത്തകനായ ശ്രീജേഷിനെ വെട്ടിപരിക്കേല്‍പ്പിച്ചെന്ന കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു. എസ്ഡിപിഐ പ്രവര്‍ത്തകരായ അബ്ദുല്‍ റഫീഖ്, യൂനസ്, ലത്തീഫ് ബക്കത്ത്, കെ എം മുഹമ്മദ് റയീസ് ബഷീര്‍, അബ്ദുല്‍ കരീം, ഷരീബ്, അബ്ദുസലാം എന്നിവരെയാണ് കോഴിക്കോടി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. ഓട്ടോ ഡ്രൈവറായ ശ്രീജേഷിനെ ഓട്ടം വിളിച്ച് ജനതാ റോഡില്‍ കൊണ്ടുപോയി വെട്ടിപരിക്കേല്‍പ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. കുറ്റാരോപിതര്‍ക്ക് വേണ്ടി അഭിഭാഷകരായ രാജു പി അഗസ്റ്റിന്‍, റഫീഖ് പുളിക്കലകത്ത് എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it