Sub Lead

പെഗസസ്: അമിത് ഷാ വിശദീകരണം നല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി; പാര്‍ലമെന്റ് സ്തംഭനം തുടരുമെന്ന് പ്രതിപക്ഷം

പെഗസസ്: അമിത് ഷാ വിശദീകരണം നല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളി; പാര്‍ലമെന്റ് സ്തംഭനം തുടരുമെന്ന് പ്രതിപക്ഷം
X

ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അമിത് ഷാ വിശദീകരണം നല്‍കണം എന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്രതിഷേധവും പാര്‍ലമെന്റ് സ്തംഭനവും തുടരുമെന്ന് പ്രതിപക്ഷം. ഇനിയുള്ള പത്തു ദിവസവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷനേതാക്കള്‍ പറയുന്നു.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ഇതുവരെയുള്ള 9 ദിനവും പെഗസസ് ഫോണ്‍ ചോര്‍ത്തലിനെ ചൊല്ലിയുള്ള ബഹളത്തില്‍ മുങ്ങിയിരുന്നു. പ്രധാനമന്ത്രി മറുപടി നല്‍കണം എന്ന നിലപാടിലായിരുന്നു ആദ്യം പ്രതിപക്ഷം. എന്നാല്‍ ഇത് മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണമാണ് ഇപ്പോള്‍ പ്രതിപക്ഷം തേടുന്നത്. എന്നാല്‍ ഈയാവശ്യവും അംഗീകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചു.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളെ കാണും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കിയതോടെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു. രാഷ്ട്രപതിയെ കണ്ട് നിലപാട് കര്‍ശനമാക്കാനാണ് പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഒന്നിലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാവും വ്യാഴാഴ്ച കേസ് കേള്‍ക്കു

Next Story

RELATED STORIES

Share it