Sub Lead

റോഡില്‍ നമസ്‌കരിച്ച് പ്രതിഷേധം; 25 പേര്‍ക്കെതിരേ കേസെടുത്തു

റോഡില്‍ നമസ്‌കരിച്ച് പ്രതിഷേധം; 25 പേര്‍ക്കെതിരേ കേസെടുത്തു
X

കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളില്‍ ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ നമസ്‌കരിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. 25 പേര്‍ക്കെതിരേയാണ് കൂത്തുപറമ്പ് പോലിസ് കേസെടുത്തത്. പള്ളികളില്‍ ജുമുഅ നമസ്‌കാരത്തിന് കൂടുതല്‍ പേരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് ഉച്ചയോടെ കൂത്തുപറമ്പിനടുത്ത് കിണവക്കല്‍ മഹല്ല് നിവാസികളുടെ നേതൃത്വത്തില്‍ ഏതാനും വിശ്വാസികള്‍ റോഡില്‍ നമസ്‌കരിച്ച് പ്രതിഷേധിച്ചത്. വഹാബ്, ടി പി സഈദ് എന്നിവര്‍ നേതൃത്വം നല്‍കി.

Protest juma on the road; Case registered against 25 people

Next Story

RELATED STORIES

Share it