- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധം; കൊവിഡ് രോഗി മരിച്ചു

ബംഗളൂരു: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനു ആശുപത്രിയില്‍ കിടക്ക ലഭിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ രോഗി മരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ യുവതിയുടെ ഭര്‍ത്താവ് ബംഗളൂരുവിന് പുറത്തുള്ള രാമോഹള്ളി സ്വദേശിയായ സതീഷ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച ബംഗളൂരുവിലെ യെദിയൂരപ്പയുടെ ഔദ്യോഗിക വസതിയായ കാവേരിയിലാണ് ദാരുണ സംഭവം. കൊവിഡ് ബാധിച്ച് അവശനായ ഭര്‍ത്താവുമായാണ് ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചത്. വിവരമറിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് കിടക്ക ലഭ്യമാക്കിയെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും രോഗി മരണപ്പെട്ടു.
നേരത്തേ, കൊവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന സതീഷിന്റെ ആരോഗ്യനില വഷളായതോടെയാണ് കിടക്ക ലഭിക്കാന്‍ വേണ്ടി ഭാര്യയും കുടുംബാംഗങ്ങളും ആശുപത്രികളില്‍ അന്വേഷിച്ചിരുന്നു. എന്നാല്‍, എവിടെയും കിടക്ക ലഭിച്ചില്ല. ഇതോടെ സതീഷും ഭാര്യയും മറ്റു കുടുംബാംഗങ്ങളും മുഖ്യമന്ത്രി യെദിയൂരപ്പയുടെ വസതിക്ക് മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് ബംഗളൂരുവിലെ എം എസ് രാമയ്യ ആശുപത്രിയില്‍ കിടക്കയും ആംബുലന്‍സും ഏര്‍പ്പെടുത്തി. എന്നാല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
Protest in front of CM's residence to get hospital bed; Covid patient died
RELATED STORIES
കൊവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശം
2 Jun 2025 5:43 AMബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
13 July 2022 11:52 AMകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില്‍ 17334 പുതിയ രോഗികള്‍
24 Jun 2022 4:21 AMതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PMകൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാപദ്ധതി
11 May 2022 12:00 PM
ഓപ്പറേഷൻ സിന്ദൂരിൽ ചർച്ചയ്ക്ക് തയ്യാർ: കേന്ദ്രമന്ത്രി കിരൺ റിജിജു
20 July 2025 9:37 AM''അതുല്യയെ ഉപദ്രവിച്ചിട്ടില്ലെന്ന് പറയില്ല; മരണത്തില്‍ ദുരൂഹതയുണ്ട്''- ...
20 July 2025 9:32 AMധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം രൂപീകരിച്ചു
20 July 2025 9:07 AMസ്കൂൾ സമയമാറ്റത്തിൽ ചർച്ച ബുധനാഴ്ച
20 July 2025 8:22 AMഅല്‍ സുവായ്ദയില്‍ നിന്നും അറബ് മിലിഷ്യകളെ മാറ്റി സിറിയന്‍ സര്‍ക്കാര്‍
20 July 2025 8:06 AMനിമിഷപ്രിയയുടെ മോചനം; മധ്യസ്ഥ സംഘത്തെ യെമനിലേക്ക്...
20 July 2025 7:50 AM