കെ റെയില്‍ സ്ഥലമേറ്റെടുപ്പിനെതിരേ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം
കോഴിക്കോട് ഫറോക്കിലും കെ റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു
BY RAZ20 Dec 2021 9:34 AM GMT

X
RAZ20 Dec 2021 9:34 AM GMT
കൊല്ലം: കെ റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണിമുഴക്കി പ്രതിഷേധം. കൊല്ലം കൊട്ടിയത്തെ വഞ്ചിമുക്കില്‍ കെ റെയില്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ക്കായെത്തിയപ്പോഴായിരുന്നു സംഭവം. റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കയ്യില്‍ ലൈറ്ററും പിടിച്ചായിരുന്നു കുടുംബത്തിന്റെ പ്രതിഷേധം. പോലിസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കോഴിക്കോട് ഫറോക്കിലും കെ റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. പുറ്റെക്കാട് ഭാഗത്താണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. പോലിസ്‌സ് സംരക്ഷണത്തില്‍ പിന്നീൂട് സര്‍വ്വേ നടപടികള്‍ നടന്നു.
Next Story
RELATED STORIES
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം; നിയമ നടപടികള്‍...
20 May 2022 5:48 AM GMTസോഷ്യല്‍ ഫോറം ഐസിബിഎഫ് ഇന്‍ഷൂറന്‍സ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോള്‍ഡ്...
19 May 2022 10:51 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMTഅടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21...
19 May 2022 1:39 AM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMT