Sub Lead

മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ

മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ
X

മുംബൈ: മുംബൈയില്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ നിരോധനാജ്ഞ. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന രഹസ്യന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. പോലിസ് അതിവ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലിസ് കമ്മീഷണര്‍ അറിയിച്ചു. അഞ്ചോ അതില്‍ അധികമോ പേരെ കൂട്ടം കൂടാന്‍ അനുവദിക്കില്ല. ജാഥകളും പൊതുയോഗങ്ങളും പാടില്ല. മരണം, വിവാഹം, സിനിമ തീയറ്റര്‍ തുടങ്ങിയവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കര്‍ശന പോലിസ് നിരീക്ഷണം നഗരത്തിലാകെ ഏര്‍പ്പെടുത്തും. ജനങ്ങള്‍ സഹകരിക്കണമെന്ന് പോലിസ് കമ്മീഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it