Sub Lead

യുപിയില്‍ 'ജംഗിള്‍ രാജ്' വളരുന്നു; കുറ്റകൃത്യങ്ങള്‍ നിയന്ത്രണാതീതമെന്ന് പ്രിയങ്ക

ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ അഭിഭാഷകനായ ധര്‍മ്മേന്ദ്ര ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

യുപിയില്‍ ജംഗിള്‍ രാജ് വളരുന്നു;  കുറ്റകൃത്യങ്ങള്‍ നിയന്ത്രണാതീതമെന്ന് പ്രിയങ്ക
X

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗിയുടെ ഭരണത്തില്‍ കുറ്റകൃത്യങ്ങളും കൊറോണയും നിയന്ത്രണാതീതമായി പടരുന്നതായി കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ അഭിഭാഷകനായ ധര്‍മ്മേന്ദ്ര ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

വെള്ളിയാഴ്ചയാണ് ചൗധരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൗധരിയെ കാണാതായതിന് പിന്നാലെ യുപി പോലിസിനെതിരെ അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തിയതിന് ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജ് പടരുകയാണെന്നും കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

' സംസ്ഥാനത്ത് ശ്രീ ധര്‍മേന്ദ്ര ചൗധരിയെ 8 ദിവസം മുമ്പ് ബുലന്ദ്ഷാറില്‍വെച്ച് തട്ടിക്കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. കാണ്‍പൂര്‍, ഗോരഖ്പൂര്‍, ബുലന്ദഷാര്‍. എല്ലാ സംഭവങ്ങളിലും ക്രമസമാധാനം മന്ദഗതിയിലാവുകയും ജംഗിള്‍ രാജിന്റെ അടയാളങ്ങള്‍ കാണുകയും ചെയ്യുന്നു. സര്‍ക്കാര്‍ എത്രകാലം ഉറങ്ങുമെന്ന് അറിയില്ല?,' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it