Sub Lead

സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭയുടെ അനുമതി

സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭയുടെ അനുമതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളത്തില്‍ ഫെബ്രുവരി 13ന് ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം. ഇടതുസര്‍ക്കാരിലെ പ്രധാന സഖ്യകക്ഷിയായ സിപിഐയുടെ എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകളുള്ള സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവില്ലെന്ന് ബില്ല് പറയുന്നു. അധ്യാപക നിയമനത്തിലും ഇടപെടില്ല. എന്നാല്‍ സംവരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനം. 15 ശതമാനം എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം.

Next Story

RELATED STORIES

Share it