Sub Lead

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷത്തിന്റെ ഐക്യനിര സാധ്യമോ?

തിരഞ്ഞെടുപ്പിന് രണ്ടു മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയെ തറപറ്റിക്കാന്‍ തന്ത്രങ്ങള്‍ ഓരോന്നായി മെനയുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷത്തിന്റെ ഐക്യനിര സാധ്യമോ?
X

ന്യൂഡല്‍ഹി: രാജ്യം രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ്. തിരഞ്ഞെടുപ്പിന് രണ്ടു മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയെ തറപറ്റിക്കാന്‍ തന്ത്രങ്ങള്‍ ഓരോന്നായി മെനയുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിക്കെതിരേ ഐക്യനിര കെട്ടിപ്പടുക്കുക എന്നതു തന്നെയാണ് ഇതില്‍ ഏറെ പ്രധാനം. എന്നാല്‍, പ്രതിപക്ഷത്തിന്റെ സഖ്യസാധ്യതകളുമായി കോണ്‍ഗ്രസ് ഇടഞ്ഞുനില്‍ക്കുകയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

അതേസമയം, കോണ്‍ഗ്രസ് പുറം തിരിഞ്ഞുനില്‍ക്കുകയാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണ് ആംആദ്മി പാര്‍ട്ടി.

തൃണമൂല്‍ കോണ്‍ഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി പാര്‍ട്ടി നേതാക്കളുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍

കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ചര്‍ച്ചയ്ക്കായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി

നേരിട്ട് ഡല്‍ഹിയിലെത്തിയിരുന്നു. കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയെ മല്‍സര രംഗത്തിറക്കാമെന്നാണ് മമത മുന്നോട്ട് വച്ച നിര്‍ദേശം. സമാജ് വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, എന്‍സിപി തുടങ്ങി നിരവധി പ്രാദേശിക പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്‍ക്കാന്‍ സാധിച്ചാല്‍ ബിജെപിയെ തറപറ്റിക്കാനാവുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.

അതിനിടെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷത്തിന്റെ പ്രധാന ചോയിസാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. രാഷ്ട്രീയത്തിലെ ദീര്‍ഘനാളെ അനുഭവ സമ്പത്ത് ഇദ്ദേഹത്തിനെ തുണയ്ക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഈ തീരുമാനം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കും. ശരദ് പവാര്‍ സ്ഥാനാര്‍ത്ഥിത്വം നിരസിച്ചാല്‍ മറ്റ് സാധ്യതകളെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി എഎപി ചര്‍ച്ച നടത്തിയേക്കും.

Next Story

RELATED STORIES

Share it