Sub Lead

യുപിയില്‍ സവര്‍ണരുടെ ബക്കറ്റ് അബദ്ധത്തില്‍ സ്പര്‍ശിച്ച ഗര്‍ഭിണിയെ മര്‍ദ്ദിച്ചു കൊന്നു

ബക്ക്റ്റ് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് സവര്‍ജാതിയില്‍പെട്ട അന്‍ജു സാവിത്രിയെ വയറ്റിലും മുതുകിലും ക്രൂരമായി മര്‍ദ്ദിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തതായി അയല്‍വാസിയായ കുസുമ ദേവി പറയുന്നു. കൂടാതെ, ഇയാളുടെ മകന്‍ റോഹിതും ഇയാള്‍ക്കൊപ്പം ചേര്‍ന്ന് വടി ഉപയോഗിച്ച് സാവിത്രിയെ ആക്രമിച്ചു.

യുപിയില്‍ സവര്‍ണരുടെ ബക്കറ്റ് അബദ്ധത്തില്‍  സ്പര്‍ശിച്ച ഗര്‍ഭിണിയെ മര്‍ദ്ദിച്ചു കൊന്നു
X

ലക്‌നോ: യോഗി ആതിഥ്യനാഥ് ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ സവര്‍ണ ജാതിക്കാരന്റെ ബക്കറ്റ് അബദ്ധത്തില്‍ സ്പര്‍ശിച്ച ദലിത് വിഭാഗത്തില്‍പെട്ട ഗര്‍ഭിണിയെ മര്‍ദ്ദിച്ചു കൊന്നു. വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവന്ന സാവിത്രിയാണ് മേല്‍ജാതിക്കാരുടെ കൊടും ക്രൂരതയ്ക്കിരയായത്. അയല്‍പക്കത്തെ സവര്‍ണരുടെ വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കാന്‍ പോവുന്നതിനിടെ അതുവഴി സൈക്കിള്‍ റിക്ഷ വരികയും നിയന്ത്രണം നഷ്ടപ്പെട്ട് സവര്‍ണജാതിയില്‍പെട്ട അന്‍ജു എന്നയാളുടെ ബക്കറ്റില്‍ അബദ്ധത്തില്‍ സ്പര്‍ശിക്കുകയുമായിരുന്നു.

ഇതു കണ്ട് ഓടിവന്ന അന്‍ജു ബക്ക്റ്റ് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് സാവിത്രിയെ വയറ്റിലും മുതുകിലും ക്രൂരമായി മര്‍ദ്ദിക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തതായി അയല്‍വാസിയായ കുസുമ ദേവി പറയുന്നു. കൂടാതെ, ഇയാളുടെ മകന്‍ റോഹിതും ഇയാള്‍ക്കൊപ്പം ചേര്‍ന്ന് വടി ഉപയോഗിച്ച് സാവിത്രിയെ ക്രൂരമായി ആക്രമിച്ചു. സാവിത്രിയുടെ ഒമ്പതു വയസ്സുകാരി മകള്‍ മനീഷയുടെ കണ്‍മുമ്പില്‍വച്ചായിരുന്നു ആക്രമണം. ഇതിനിടെ മനീഷ ഓടിപ്പോയി അയല്‍വാസികളെ കൂട്ടി വരുമ്പോഴും ഇരുവരും മര്‍ദ്ദനം തുടരുകയായിരുന്നു.

തുടര്‍ന്ന് അയല്‍വാസികളുടെ സഹായത്തോടെ വീട്ടിലെത്തിയ സാവിത്രിയെ ഭര്‍ത്താവ് ദിലീപ് കുമാര്‍ ഇവരെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ല. ശരീരത്തിനു പുറത്ത് മുറിവുകളൊന്നുമില്ലെന്ന് പറഞ്ഞാണ് ഇവരെ മടക്കി അയച്ചത്.

ആറു ദിവസങ്ങള്‍ക്കു ശേഷം സാവിത്രിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു.ഒക്ടബോര്‍ 18ന് കോട് വാലി പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പോലിസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ദിലീപ് കുമാര്‍ പറയുന്നു.

Next Story

RELATED STORIES

Share it