Sub Lead

മുസ്‌ലിം യുവതികള്‍ക്ക് അസം പോലിസിന്റെ ക്രൂരമര്‍ദ്ദനം; യുവതിയുടെ ഗര്‍ഭം അലസി

തുടര്‍ന്ന് ഔട്ട് പോസ്റ്റിലെത്തിച്ച് വിവസ്ത്രരാക്കി രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചു.ഗര്‍ഭിണിയാണെന്നും മര്‍ദ്ദിക്കരുതെന്നും അപേക്ഷിച്ചിട്ടും വടികൊണ്ട് ക്രൂരമായി തല്ലി ചതച്ചു. തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച പോലിസ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തോക്ക് കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.

മുസ്‌ലിം യുവതികള്‍ക്ക് അസം പോലിസിന്റെ ക്രൂരമര്‍ദ്ദനം; യുവതിയുടെ ഗര്‍ഭം അലസി
X

ഗുവാഹതി: ഗര്‍ഭിണിയായ മുസ്‌ലിം യുവതിക്കും അവരുടെ രണ്ടു സഹോദരിമാര്‍ക്കും അസം പോലിസിന്റെ ക്രൂരമര്‍ദ്ദനം. സഹോദരിമാരായ മിനുവാര ബീഗം, സനുവാര ബീഗം, റുമേല എന്നിവരേയാണ് വിവസ്ത്രരാക്കി പോലിസ് ഒരു രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. തട്ടിക്കൊണ്ടുപോവല്‍ കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മൂവരെയും വീട്ടില്‍നിന്ന് അര്‍ദ്ധരാത്രി കസ്റ്റഡിയിലെടുത്തത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ഗര്‍ഭം അലസി. തങ്ങളുടെ പരാതിയില്‍ പോലിസ് നടപടിയെടുത്തില്ലെന്നാരോപിച്ച് യുവതികള്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

അസമിലെ ദരാംഗ് ജില്ലയില്‍ സെപ്റ്റംബര്‍ എട്ടിനാണ് സംഭവം. സപ്തംബര്‍ എട്ടിന് രാത്രിയില്‍ ബുര്‍ഹ പോലിസ് ഔട്ട്‌പോസ്റ്റിലെ ഓഫിസര്‍ ഇന്‍ചാര്‍ജായ മഹേന്ദ്ര ശര്‍മ്മയുടെ നേതൃത്വത്തിലെത്തിയ സംഘം തന്നെയും രണ്ടു സഹോദരിമാരെയും അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ദാരാങ് ജില്ലാ പോലിസ് സൂപ്രണ്ടിന് മിനുവാര ബീഗം നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഔട്ട് പോസ്റ്റിലെത്തിച്ച് വിവസ്ത്രരാക്കി രാത്രി മുഴുവന്‍ ക്രൂരമായി മര്‍ദ്ദിച്ചു.ഗര്‍ഭിണിയാണെന്നും മര്‍ദ്ദിക്കരുതെന്നും അപേക്ഷിച്ചിട്ടും വടികൊണ്ട് ക്രൂരമായി തല്ലി ചതച്ചു. തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച പോലിസ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും തോക്ക് കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. അടിവയറ്റില്‍ തല്ലിയതിനാല്‍ ഗര്‍ഭം അലസിയതായും മിനുവാര ബീഗം വ്യക്തമാക്കി. സെപ്റ്റംബര്‍ 10ന് ജില്ലാ സൂപ്രണ്ടിന് ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് തയ്യാറായില്ലെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ താന്‍ അന്വേഷണം നടത്തിയതായും ഇക്കാര്യം അന്വേഷിക്കാന്‍ ഡിഎസ്പിക്ക് നിര്‍ദേശം നല്‍കിയിരുന്നതായും പോലിസ് സൂപ്രണ്ട് അമ്രീത് ഭുയാന്‍ പറഞ്ഞു.അസം വനിതാ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം വിവാദമായോതോടെ പോലിസ് ഓഫിസര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ടാണ് യുവതികളെ പോലിസ് മര്‍ദ്ദിച്ചത്. യുവതിയെ കടത്തിക്കൊണ്ടുപോയതില്‍ ഇവര്‍ക്ക് ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.




Next Story

RELATED STORIES

Share it