പ്രയാഗ് രാജിലെ വീട് പൊളിക്കല്‍ കേസ്;ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
കേസ് ഇന്ന് തന്നെ മറ്റൊരു ബെഞ്ച് പരിഗണിക്കും

പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചുവെന്ന പേരില്‍ അറസ്റ്റിലായ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ ഭാര്യയുടെ പേരിലുള്ള പ്രയാഗ് രാജിലെ വീട് ബിജെപി ഭരണകൂടം പൊളിച്ചതിനെതിരേ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറി.അനധികൃത കയ്യേറ്റം ആരോപിച്ച് വീട് പൊളിച്ചു നീക്കിയതിനെതിരേ ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമയാണ് ഹരജി നല്‍കിയിരുന്നത്. വീട് തന്റെ പേരിലാണെന്നും വീട് പൊളിച്ചു നീക്കുന്നതിന് മുന്‍പ് പ്രയാഗ് രാജ് വികസന അതോറിറ്റി നോട്ടിസ് നല്‍കിയില്ലെന്നും ഫാത്തിമ ഹരജിയില്‍ ചൂണ്ടിക്കാട്ടി. വീട് അനധികൃതമായി നിര്‍മിച്ചതല്ലെന്നും നിയമം പാലിച്ചുള്ളതാണെന്നും ഫാത്തിമ പറഞ്ഞു. ചില പ്രത്യേക അജണ്ടകളാണ് പൊളിച്ചു നീക്കലിന് പിന്നിലെന്നും ഹരജിയില്‍ പറയുന്നു.20 വര്‍ഷമായി നികുതി അടച്ചുകൊണ്ടിരിക്കുന്ന വീടാണ് അനധികൃത കൈയ്യേറ്റമാണെന്ന് ആരോപിച്ച് പൊളിച്ചു നീക്കിയതെന്ന് ജാവേദിന്റെ മകളും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ അഫ്രീന്‍ ഫാത്തിമയും വ്യക്തമാക്കിയിരുന്നു.
പ്രവാചക വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ ജൂണ്‍ 10ന് പോലിസ് സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി അറസ്സ് ചെയ്യുകയായിരുന്നു.അടുത്ത ദിവസം ജാവേദിന്റെ ഭാര്യയേയും മറ്റൊരു മകളേയും പോലിസ് അന്യായമായി അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് അഫ്രീനിനോടും സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാല്‍ വീടു വിട്ട് പോകാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിന് പിന്നാലെ ജൂണ്‍ 12നാണ് ഇവരുടെ വീട് പൊളിച്ചുനീക്കിയത്.
RELATED STORIES
'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTരാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT'റിസര്‍ച്ച് സ്കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല'; പ്രിയ...
17 Aug 2022 9:23 AM GMTതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വിലക്കാനാകില്ല:സുപ്രിംകോടതി
17 Aug 2022 8:38 AM GMTപാലക്കാട് ഷാജഹാന് വധം;നാല് പ്രതികള്‍ അറസ്റ്റില്‍
17 Aug 2022 7:34 AM GMTബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
17 Aug 2022 7:07 AM GMT