- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആത്മാര്‍ഥതയില്ലാത്ത മാപ്പ് അവഹേളനത്തിനു തുല്യം; നിലപാട് ആവര്‍ത്തിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയക്ഷ്യക്കേസില്‍ മാപ്പ് പറയില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആത്മാര്‍ഥതയില്ലാതെ മാപ്പ് പറയുന്നത് അവഹേളത്തിനു തുല്യമാണെന്നും ഞാന്‍ സത്യമെന്ന് വിശ്വസിക്കുന്ന ഒരു പ്രസ്താവന പിന്‍വലിക്കുന്നതു എന്റെ മനസ്സാക്ഷിയേയും ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന സ്ഥാപനത്തെയും(സുപ്രിംകോടതി) അവഹേളിക്കുന്നതിനും തുല്യമാവുമെന്നുമാണ് കരുതുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ചിനു മുന്നില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യക്കേസില്‍ കഴിഞ്ഞദിവസം സുപ്രിംകോടതി വാദം കേട്ടിരുന്നു. ആഗസ്ത് 20ന് കേസ് പരിഗണിച്ച കോടതി വാദംകേള്‍ക്കല്‍ മാറ്റിവയ്ക്കണമെന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം തള്ളുകയും 24നകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.
മാത്രമല്ല, അന്തിമ വിധി പുറപ്പെടുവിച്ച ശേഷവും പുഃനപരിശോധനാ ഹരജി നല്‍കാമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, താന്‍ കോടതിയില്‍ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യ രീതിയിലുള്ള വിമര്‍ശനത്തിന് എന്ത് ശിക്ഷ വിധിച്ചാലും നേരിടാന്‍ തയ്യാറാണെന്നും ജയിലില്‍ പോവാന്‍ തയ്യാറാണെന്നുമായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ബിജെപി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നും ജൂണ്‍ 29ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല. സുപ്രിം കോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27നും മറ്റൊരു ട്വീറ്റും ഇട്ടിരുന്നു. എന്നാല്‍, പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകള്‍ സുപ്രിംകോടതിയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്. നിരവധി നിയമവിദഗ്ധര്‍ പ്രശാന്ത് ഭൂഷണ് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.
Prashant Bhushan Won't Apologise: "Would Be Contempt Of My Conscience"
RELATED STORIES
കൂട്ട ആക്രമണശേഷിയുള്ള ഡ്രോണ് മദര്ഷിപ്പ് പുറത്തിറക്കി ചൈന
23 May 2025 3:26 AM GMTബിജെപി എംഎല്എ പ്രതിയായ കൂട്ടബലാല്സംഗക്കേസ് പ്രത്യേക സംഘം...
23 May 2025 3:13 AM GMTസുരക്ഷാ ഭീഷണി; സിഐഎ ആസ്ഥാനത്തിന്റെ മെയിന് ഗെയിറ്റ് പൂട്ടി
23 May 2025 2:59 AM GMTമോദിയെയും ആര്എസ്എസിനെയും കുറിച്ച് കാര്ട്ടൂണ് വരച്ച...
23 May 2025 2:47 AM GMTഅമ്മ പുഴയില് എറിഞ്ഞ് കൊന്ന കുഞ്ഞ് ഒരു വര്ഷത്തിലധികം...
23 May 2025 2:30 AM GMT'നരഭോജി' കടുവയെ നാട്ടുകാര് കൊന്നു; കടുവയുടെ കാലും മാംസവും...
23 May 2025 2:11 AM GMT