Sub Lead

പണി നിർത്തി പൊയ്ക്കൂടേ; നെയ്മറിന്റെ മറവിൽ കെ സുരേന്ദ്രനെ ട്രോളി ബിജെപി നേതാക്കൾ

കോപ്പ അമേരിക്ക ഫൈനലിനിടെ ബ്രസീൽ താരം നെയ്മറിന്റെ ട്രൗസർ കീറിയതാണ് കെ സുരേന്ദ്രനെ ട്രോളാൻ രണ്ട് സംസ്ഥാന നേതാക്കൾ വിഷയമാക്കിയത്.

പണി നിർത്തി പൊയ്ക്കൂടേ; നെയ്മറിന്റെ മറവിൽ കെ സുരേന്ദ്രനെ ട്രോളി ബിജെപി നേതാക്കൾ
X

കോഴിക്കോട്: കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ തോൽവിയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പരോക്ഷമായി ട്രോളി ബിജെപി നേതാക്കൾ. നെയ്മറിന്റെ ട്രൗസർ കീറിയത് വിഷയമാക്കി സംസ്ഥാന വക്താവ് പി ആർ ശിവശങ്കറും, സംസ്ഥാന സമിതി അംഗം സന്ദീപ് വചസ്പതിയുമാണ് ട്രോളുമായി രം​ഗത്തുവന്നത്.

കോപ്പ അമേരിക്ക ഫൈനലിനിടെ ബ്രസീൽ താരം നെയ്മറിന്റെ ട്രൗസർ കീറിയതാണ് കെ സുരേന്ദ്രനെ ട്രോളാൻ രണ്ട് സംസ്ഥാന നേതാക്കൾ വിഷയമാക്കിയത്. പരാജയഭാരം പേറി രാജി ആവശ്യത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാന അധ്യക്ഷനെ ഉന്നമിടുന്ന ട്രോൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് രണ്ടും എതിർ ​ഗ്രൂപ്പുകാരാണ്. കപ്പടിച്ചെങ്കിലും പയ്യന്റെ നിക്കർ കീറിയ അർജന്റീനാ നിലപാട് അം​ഗീകരിക്കാനാവില്ലെന്നാണ് സംസ്ഥാന സമിതിയം​ഗം സന്ദീപ് വചസ്പതി പോസ്റ്റ് ചെയ്തത്.

തൊട്ടുപിന്നാലെ സന്ദീപിനെ ടാ​ഗ് ചെയ്ത് സംസ്ഥാന വക്താവ് പി ആർ ശിവശങ്കർ പോസ്റ്റ് ചെയ്തത് രാഷ്ട്രീയ മുന വെച്ചതായിരുന്നു. ഞങ്ങൾ കീറുന്നവർക്കൊപ്പമാണ്. അഭിനയ ചക്രവർത്തിമാരുടെ കളസം കീറുന്ന കാലമാണുണ്ണീ വരുന്നത്. പറഞ്ഞു വിടും മുൻപ് പണി നിർത്തുന്നതല്ലേ നല്ലതെന്നും ശിവശങ്കർ കുറിച്ചു.

ഇതോടെ ശബരിമല സമരകാലത്ത് കീറിയ ഷർട്ടുമായി നിൽക്കുന്ന കെ സുരേന്ദ്രന്റെ ഫോട്ടോയും കമന്റ് ബോക്സിലെത്തി. ഇതെല്ലാം ഫുട്ബോൾ ആരാധകർ തമ്മിലുള്ള ട്രോളായി വിലയിരുത്താമെങ്കിലും അർജന്റീനയ്ക്കൊപ്പമെന്ന ഹാഷ്ടാ​ഗിനൊപ്പം മോദിക്കൊപ്പമെന്ന ടാ​ഗ് കൂടി അദ്ദേഹം ചേർത്തതാണ് ബിജെപിയിലെ പുകയുന്ന ​ഗ്രൂപ്പ് രാഷ്ട്രീയം മറനീക്കി പുറത്തുവരാൻ കാരണം.

Next Story

RELATED STORIES

Share it