തണ്ടര്‍ ബോള്‍ട്ടിനെതിരേ പോസ്റ്റര്‍: യുവാവിനെതിരേ യുഎപിഎ
മാവോവാദി അനുകൂലിയെന്നാരോപിച്ചാണ് ഇരിട്ടിയിലെ ലുഖ്മാന്‍ പള്ളിക്കണ്ടിയെ ബുധനാഴ്ച രാവിലെ ഇരിട്ടി കീഴ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍: തണ്ടര്‍ബോള്‍ട്ട് പിരിച്ചുവിടുക, മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് പോസ്റ്ററൊട്ടിച്ചെന്നാരോപിച്ച് യുവാവിനെതിരേ പോലിസ് യുഎപിഎ പ്രകാരം കേസെടുത്തു. മാവോവാദി അനുകൂലിയെന്നാരോപിച്ചാണ് ഇരിട്ടിയിലെ ലുഖ്മാന്‍ പള്ളിക്കണ്ടിയെ ബുധനാഴ്ച രാവിലെ ഇരിട്ടി കീഴ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്തത്. വീട്ടിലെത്തിയ പോലിസ് കാരണം വ്യക്തമാക്കാതെ കസ്റ്റഡിയിലെടുത്ത ശേഷം രണ്ടു സംഭവങ്ങളിലായി യുഎപിഎ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പ്രചാരണം നടത്തിയെന്നാണ് കുറ്റം. ലുഖ്മാനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുലോചന, സണ്ണി എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപുറമെ, ലക്കിടിയില്‍ പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സി പി ജലീലിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തവരെയും ബന്ധുക്കളെയും പോലിസ് ചോദ്യം ചെയ്യുന്നതായും പീഡിപ്പിക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞ മാസം, മലപ്പുറം ഗവ. കോളജില്‍ പുല്‍വാമ ആക്രമണത്തിനു ശേഷം സംഘപരിവാര്‍ കശ്മീരികള്‍ക്കെതിരേ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ച വിദ്യാര്‍ഥികളെ ഇന്ത്യാവിരുദ്ധ പോസ്റ്റര്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
RELATED STORIES
എം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT