Sub Lead

പൊലിസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ റിപോര്‍ട്ടിലാണ് ഡിജിപിയുടെ കണ്ടെത്തല്‍

പൊലിസ് പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി
X

തിരുവനന്തപുരം: പൊലിസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ അട്ടിമറി നടന്നുവെന്ന് സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അന്വേഷണ റിപോര്‍ട്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് നല്‍കിയ റിപോര്‍ട്ടിലാണ് ഡിജിപിയുടെ കണ്ടെത്തല്‍. ജനപ്രതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നുവെന്നും കര്‍ശന നടപടികള്‍ക്കായി റിപോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഡിജിപിയുടെ റിപോര്‍ട്ടില്‍ പറയുന്നത്.

ഇന്റലിജന്‍സ് എഡിജിപി ടി കെ വിനോദ് കുമാറിന്റെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. പോസ്റ്റല്‍ വോട്ടുകളില്‍ അസോസിയേഷനുകളുടെ സ്വാധീനം ശരിവയ്ക്കുന്ന റിപോര്‍ട്ടാണ് ടി കെ വിനോദ് കുമാര്‍ ഡിജിപിക്ക് കൈമാറിയത്.

തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലിസിലെ ഇടത് അനുകൂലികള്‍ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഡ്യൂട്ടിയുള്ള പൊലിസ് കമാന്‍ഡോകള്‍ക്ക് കിട്ടിയ ഒരു സഹപ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.

Next Story

RELATED STORIES

Share it