Sub Lead

യൂറോ 2020: പോര്‍ച്ചുഗല്‍ മരണഗ്രൂപ്പില്‍; ഇംഗ്ലണ്ടിനും കടുപ്പം

യൂറോ 2020: പോര്‍ച്ചുഗല്‍ മരണഗ്രൂപ്പില്‍; ഇംഗ്ലണ്ടിനും കടുപ്പം
X

ഇസ്താംബൂള്‍: യൂറോ 2020ന്റെ മരണഗ്രൂപ്പായി ഗ്രൂപ്പ് എഫ്. നിലവിലെ യൂറോ ജേതാക്കളായ പോര്‍ച്ചുഗല്‍, ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ്, ജര്‍മനി എന്നിവരാണ് ഗ്രൂപ്പ് എഫിലുള്ളത്. ഇവരെ കൂടാതെ ഗ്രൂപ്പ് എയിലെ പ്ലേ ഓഫ് വിജയിയും നാലാമത്തെ ടീമായി ഗ്രൂപ്പില്‍ ചേരും. കഴിഞ്ഞ ദിവസം അര്‍ധരാത്രി നടന്ന നറുക്കെടുപ്പിലാണ് ഗ്രൂപ്പ് നിര്‍ണയിക്കപ്പെട്ടത്. ലോകഫുട്‌ബോളിലെ മൂന്ന് വന്‍ ശക്തികള്‍ മാറ്റുരയ്ക്കുന്ന ഗ്രൂപ്പായി എഫ് മാറിയിരിക്കുകയാണ്.

ഗ്രൂപ്പ് ഡിയാണ് മറ്റൊരു കടുപ്പമേറിയ ഗ്രൂപ്പ്. ശക്തമായ ഫോമിലുള്ള ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, പ്ലേ ഓഫ് വിന്നര്‍ സി എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവരാണ്. ഗ്രൂപ്പ് ബിയിലുള്ള ബെല്‍ജിയത്തിനും ഡെന്‍മാര്‍ക്കിനും താരതമ്യേന എളുപ്പമുള്ള എതിരാളികളാണ്. ഫിന്‍ലാന്റും റഷ്യയുമാണ് ഇവരുടെ എതിരാളികള്‍. ശക്തരായ ഉക്രെയ്‌നും ഹോളണ്ടും ഗ്രൂപ്പ് സിയിലാണ്. ആസ്‌ത്രേലിയ, പ്ലേ ഓഫ് വിന്നര്‍ ഡി എന്നിവരാണ് സിയിലെ മറ്റ് ടീമുകള്‍. കരുത്തരായ സ്‌പെയിനിനും ഇക്കുറി എളുപ്പമുള്ള കടമ്പകളാണ്. ഗ്രൂപ്പ് യില്‍ സ്വീഡന്‍, പോളണ്ട്, പ്ലേ ഓഫ് വിന്നര്‍ ബി എന്നിവരാണ് സ്‌പെയിനിനൊപ്പം അണിനിരക്കുക. ജൂണ്‍ 12ന് തുര്‍ക്കി-ഇറ്റലി പോരാട്ടത്തോടെയാണ് റോമില്‍ യൂറോയ്ക്ക് തുടക്കമാവുക.





Next Story

RELATED STORIES

Share it