Sub Lead

പോര്‍ച്ചുഗലില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

ഇന്ത്യന്‍ വംശജനായ അന്റോണിയോ കോസ്റ്റയുടെ കുടുംബം ഗോവയില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് കുടിയേറിയതാണ്

പോര്‍ച്ചുഗലില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍
X

ലിസ്ബന്‍: പോര്‍ച്ചുഗലില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍. ഇന്ത്യന്‍ വംശജനായ അന്റോണിയോ കോസ്റ്റവെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടു. ആകെയുള്ള 230 അംഗ പാര്‍ലമെന്റില്‍ 106 സീറ്റുകളും കോസ്റ്റയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടി നേടി. 36.7 ശതമാനം വോട്ടാണ് കോസ്‌റ്റോവെയ്ക്കു ലഭിച്ചത്. എതിരാളികളായ വലതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 28 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2015ലെ തിരഞ്ഞെടുപ്പില്‍ രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കോസ്റ്റ പ്രധാനമന്ത്രിയായത്. 2005ല്‍ ആഭ്യന്തരമന്ത്രിയായ അദ്ദേഹം രണ്ടുവര്‍ഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിഞ്ഞ് ലിസ്ബണ്‍ മേയറായി. പ്രധാനമന്ത്രിയാവുന്നതു വരെ ആ സ്ഥാനത്ത് തുടര്‍ന്നു. ഇന്ത്യന്‍ വംശജനായ അന്റോണിയോ കോസ്റ്റയുടെ കുടുംബം ഗോവയില്‍ നിന്ന് പോര്‍ച്ചുഗലിലേക്ക് കുടിയേറിയതാണ്. കഴിഞ്ഞ തവണത്തേക്കാന്‍ 20 സീറ്റാണ് ഇത്തവണ സോഷ്യലിസ്റ്റ് പാര്‍ട്ടി നേടിയത്.

Next Story

RELATED STORIES

Share it