Sub Lead

ബന്ധുക്കളും അയല്‍വാസികളും തയ്യാറായില്ല; ഹിന്ദു വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

കൊവിഡ് ഭീതി മൂലം മറ്റു ബന്ധുക്കളും അയല്‍വാസികളും മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായില്ല. ഇതോടെ കുടുംബാംഗങ്ങള്‍ കോട്ടക്കുപ്പത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോപുലര്‍ ഫ്രണ്ടിന്റെ സഹായം തേടുകയായിരുന്നു.

ബന്ധുക്കളും അയല്‍വാസികളും തയ്യാറായില്ല;  ഹിന്ദു വയോധികന്റെ മൃതദേഹം സംസ്‌കരിച്ചത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍
X

പോണ്ടിച്ചേരി: സാമുദായിക സൗഹാര്‍ദത്തിന്റെ മികച്ച മാതൃകയായി പോണ്ടിച്ചേരിയിലെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. കൊവിഡ് കണ്ടയ്ന്‍മെന്റ് സോണില്‍ മരിച്ച 80 കാരന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാതൃകയായത്.

പോണ്ടിച്ചേരി ടൗണിന് സമീപമുള്ള പെരാംബായിലെ കണ്ടയ്‌മെന്റ് സോണിലാണ് വയോധികന്‍ മരിച്ചത്.

ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയ ബന്ധുക്കളില്‍ ഒരാള്‍ കൊവിഡ് പോസിറ്റീവ് ആയി മുണ്ടിയമ്പാക്കത്തെ വില്ലുപുരം ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായതിനാല്‍ കുടുംബാംഗങ്ങള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

കൊവിഡ് ഭീതി മൂലം മറ്റു ബന്ധുക്കളും അയല്‍വാസികളും മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായില്ല. ഇതോടെ കുടുംബാംഗങ്ങള്‍ കോട്ടക്കുപ്പത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടുകയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പോപുലര്‍ ഫ്രണ്ടിന്റെ സഹായം തേടുകയായിരുന്നു.

അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സംഘടന തയ്യാറാവുകയും ആറ് പ്രവര്‍ത്തകരെ വിട്ടുനല്‍കുകയും ചെയ്തതായി പോപുലര്‍ ഫ്രണ്ട് പോണ്ടിച്ചേരി പ്രസിഡന്റ് എ അഹ്മദ് അലി പറഞ്ഞു. കൊവിഡ് കണ്ടയ്ന്‍മെന്റ് സോണില്‍ ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അയല്‍വാസികളോ ബന്ധുക്കളോ തയ്യാറായില്ലെന്നും അലി പറഞ്ഞു. അധികൃതരുടെ അനുമതിയോടെ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it