- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യം നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന ഭരണകൂടം: കെ എച്ച് നാസര്‍

തിരുവനന്തപുരം: രാജ്യം നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന ഭരണകൂടമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഖജാന്‍ജി കെ എച്ച് നാസര്‍. റിപബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി പൂവാറില്‍ സംഘടിപ്പിച്ച യൂനിറ്റി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ശത്രുവായി കാണുന്നവരാണ് രാജ്യം ഭരിച്ച് കൊണ്ടിരിക്കുന്നത്. മുസ്ലിംകളെ ശത്രുവായി കാണുന്നു. ദലിതുകളെ ക്രിസ്ത്യാനികളെ, കമ്മ്യൂണിസ്റ്റുകളെ അവര്‍ ശത്രുവാക്കുന്നു. ഈ രാജ്യത്തെ പോലും അവര്‍ ശത്രുവായി കാണുന്നു. രാജ്യത്തെ പട്ടിണി മാറ്റലോ ജനങ്ങളുടെ ക്ഷേമമോ അല്ല അവരുടെ ലക്ഷ്യം.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് സമര്‍പ്പിച്ചവരെ രക്തസാക്ഷി പട്ടികയില്‍ നിന്ന് വെട്ടിമാറ്റാനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്ര്യാവാക്യം പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്നത്. നീതിന്യായ വ്യവസ്ഥയെയും ഭരണഘടനാസ്ഥാപനങ്ങളെയും അവര്‍ കൈപ്പിടിയിലാക്കിയിരിക്കുന്നു. റിപബ്ലിക്കിനെ ഇത്തരത്തില്‍ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. റിപബ്ലിക്കിനെ ഏറ്റെടുക്കുക എന്ന ദൗത്യമാണ് നമ്മുക്കുള്ളത്.
നമ്മുടെ മാതൃരാജ്യം അതിന്റെ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പൊയ്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ത്യാഗം ചെയ്തവരുടെ കണ്ണീരിന്റെ വിലയാണ് നാം അനുഭവിച്ച് കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത, ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത ആളുകളാണ് ഇപ്പോള്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ഒരു തുള്ളി ചോരപോലും പൊടിയാത്തവരാണ് സംഘപരിവാര്‍. വര്‍ഗ്ഗീയതയും വെറുപ്പുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
നിയമത്തിന് മുന്നില്‍ എല്ലാവര്ക്കും തുല്യത കല്പിക്കുന്ന ഭരണഘടനയാണ് നമ്മുക്കുള്ളത്. ഇതിന് തുരങ്കം വെയ്ക്കുന്നവരാണ് രാജ്യം ഭരിച്ച് കൊണ്ടിരിക്കുന്നത്. വര്‍ഗ്ഗീയതയും വെറുപ്പുമാണ് അവര്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാണ് എന്നാണ് ഇത്തരം പരിപാടികള്‍ നല്കുന്ന സന്ദേശം. പോപുലര്‍ ഫ്രണ്ടിന് ഒന്നര പതിറ്റാണ്ട് കൊണ്ട് രാജ്യത്തിന്റെ ഗതിമാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നിര്‍ഭയത്വമാണ് സംഘപരിവാറിനെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് സൗത്ത് ജില്ലാ പ്രസിഡന്റ് എച്ച് അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. ആള് ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്സല് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ സെക്രട്ടറി എസ് ആര് ഷിയാസ്, നെയ്യാറ്റിന്‍കര മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ജെ മുഹമ്മദ് സുബൈര്‍, എന്‍ ഡബ്ല്യു എഫ് ജില്ലാ പ്രസിഡന്റ് റജീന നയാസ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉമര്‍ മുഖ്താര്‍, എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റംഗം എ ഇബ്രാഹിം കുട്ടി, പോപുലര്‍ ഫ്രണ്ട് നെയ്യാറ്റിന്‍കര ഡിവിഷന് പ്രസിഡന്റ് എ ആര് അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
RELATED STORIES
അജ്മീര്‍ ദര്‍ഗയുടെ മേല്‍ക്കൂരയുടെ ഭാഗം പൊളിഞ്ഞുവീണു
3 July 2025 3:19 AM GMTജയ്പൂരിലെ ഖബറിസ്താനില്‍ സ്ത്രീകളുടെ മൃതദേഹങ്ങളില്‍ നിന്ന് വസ്ത്രങ്ങള്‍ ...
2 July 2025 5:44 PM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTഅഫ്ഗാനിസ്താന്റെ റഷ്യന്‍ അംബാസഡറായി മൗലവി ഗുല്‍ ഹസന് സ്ഥാനമേറ്റു
2 July 2025 4:55 PM GMTയാസര്‍ അബു ശബാബ് പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹമാസ്
2 July 2025 4:46 PM GMTവ്യോമാതിര്‍ത്തി ഭാഗികമായി അടച്ച് ഇറാന്
2 July 2025 4:29 PM GMT