ഹര്‍ഷ് മന്ദറിന്റെ വസതിയിലെ ഇഡി, ഐടി വകുപ്പ് റെയ്ഡുകള്‍: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്റെ ഓഫിസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെയും മെഹ്‌റൗലിയിലെ ഉമ്മിദ് അമന്‍ ഘര്‍ നടത്തുന്ന കുട്ടികളുടെ അഭയകേന്ദ്രത്തില്‍ ആദായനികുതി വകുപ്പിന്റെ അന്യായ റെയ്ഡുകളെയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം അപലപിച്ചു.
മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന ലജ്ജാകരമായ വേട്ടയാടലിന്റെയും ഭീഷണിയുടെയും ഭാഗമാണ് ഈ റെയ്ഡുകളെന്ന് അദ്ദേഹം പറഞ്ഞു.
'ഹര്‍ഷ് മന്ദറിന്റെ ജീവിതവും പ്രവര്‍ത്തനവും ഒരു തുറന്ന പുസ്തകമാണ്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശനവും സമാധാനത്തിന്റെയും സാമൂഹിക നീതിയുടെയും സജീവ പ്രചാരകനുമാണ് അദ്ദേഹം. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായ രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, സംഘടനകള്‍, എന്‍ജിഒകള്‍ എന്നിവ നിരന്തരം വേട്ടയാടലിന് വിധേയമായി കൊണ്ടിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഹര്‍ഷ് മന്ദറിനും അദ്ദേഹത്തിന്റെ സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിനും നേരെയുള്ള നീക്കം'. ഒഎംഎ സലാം പ്രസ്താവനയില്‍ പറഞ്ഞു.
വ്യാജ അന്വേഷണങ്ങളും കെട്ടിച്ചമച്ച കേസുകളും കുറ്റകൃത്യങ്ങളും ഉപയോഗിച്ച് മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും തകര്‍ക്കാനുള്ള അധികാര ദുര്‍വിനിയോഗത്തെ ചെറുക്കുക എന്നതാണ് രാജ്യത്തെ ജനാധിപത്യ ശക്തികളുടെ കടമ. കേന്ദ്ര സര്‍ക്കാരിന്റെ വേട്ടക്കെതിരേ ഹര്‍ഷ് മന്ദറിനോടും സിഇഎസിനോടും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഒ എം എ സലാം പറഞ്ഞു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT