Sub Lead

ഡല്‍ഹിയിലെ വായു മലിനീകരണത്തിനു കാരണം പാകിസ്താനില്‍നിന്നെത്തുന്ന വായു; വിചിത്ര വാദവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് യുപി സര്‍ക്കാര്‍ വിചിത്രവാദവുമായി മുന്നോട്ട് വന്നത്.

ഡല്‍ഹിയിലെ വായു മലിനീകരണത്തിനു കാരണം പാകിസ്താനില്‍നിന്നെത്തുന്ന വായു; വിചിത്ര വാദവുമായി യുപി സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: യുപിയിലെ വ്യവസായങ്ങള്‍ക്ക് ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ഒരു പങ്കുമില്ലെന്നും പാകിസ്താനില്‍നിന്നു വരുന്ന മലിനവായുവാണ് ഇവിടെ മലിനീകരണം ഉണ്ടാക്കുന്നതെന്നും സുപ്രിം കോടതിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച ഹരജി പരിഗണിക്കവേയാണ് യുപി സര്‍ക്കാര്‍ വിചിത്രവാദവുമായി മുന്നോട്ട് വന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ ആണ് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായത്.

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള വായു ഡല്‍ഹിയിലേക്ക് പോകുന്നില്ലെന്നും പാകിസ്ഥാനില്‍ നിന്നുള്ള മലിനമായ വായുവാണ് ഡല്‍ഹിയിലെ അന്തരീക്ഷ ഗുണനിലവാരത്തെ ബാധിക്കുന്നതെന്നും രഞ്ജിത് കുമാര്‍ ആരോപിച്ചു.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. പാകിസ്താനിലെ വ്യവസായങ്ങള്‍ നിരോധിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദത്തെ പരിഹസിച്ച് രമണ ചോദിച്ചത്.


Next Story

RELATED STORIES

Share it