Sub Lead

പോലിസുകാരനെ മര്‍ദ്ദിച്ച സംഭവം: കായംകുളം അഡീഷനല്‍ എസ്‌ഐയ്ക്കു സ്ഥലംമാറ്റം

പോലിസുകാരനെ മര്‍ദ്ദിച്ച സംഭവം:   കായംകുളം അഡീഷനല്‍ എസ്‌ഐയ്ക്കു സ്ഥലംമാറ്റം
X

ആലപ്പുഴ: ഓണക്കാല ഡ്യൂട്ടി നിശ്ചയിക്കുന്നതു സംബന്ധിച്ച തര്‍ക്കമത്തിനിടെ പോലിസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കായംകുളം അഡീഷനല്‍ എസ് ഐയ്‌ക്കെതിരേ നടപടി. സിവില്‍ പോലിസ് ഓഫിസര്‍ പ്രസാദിനെ മര്‍ദിച്ച സംഭവത്തിലാണ് അഡീഷനല്‍ എസ് ഐ ശാമുവലിനെ ജില്ലാ കേന്ദ്രത്തിലേക്ക് അടിയന്തരമായി സ്ഥലം മാറ്റിയത്. പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ അഡീഷനല്‍ എസ് ഐയ്‌ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയേറി. ജില്ലാ പോലിസ് മേധാവി ഇത് സംബന്ധിച്ച വിശദമായ റിപോര്‍ട്ട് എറണാകുളം റേഞ്ച് ഡിഐജിക്കു കൈമാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കു 1.30ഓടെയാണു സംഭവം. ഓണാഘോഷം പരിഗണിച്ച് ഡ്യൂട്ടി നിശ്ചയിക്കുന്നതു സംബന്ധിച്ച പോലിസുകാരുടെ ചര്‍ച്ചയില്‍ എസ് ഐ അനാവശ്യമായി ഇടപെട്ടെന്നാണ് ആരോപണം. അസോസിയേഷന്‍ പ്രതിനിധി കൂടിയായ പ്രസാദ് മുന്നോട്ടുവച്ച നിര്‍ദേശത്തോടെ എ എസ് ഐ അതൃപ്തി പ്രകടിപ്പിക്കുകയും വാക്കുതര്‍ക്കത്തിനിടെ മര്‍ദ്ദിച്ചെന്നുമാണ് ആരോപണം.

Policeman assaulted: Transferred to Kayamkulam Additional SI




Next Story

RELATED STORIES

Share it