Sub Lead

ജോലി സമയങ്ങളിൽ പോലിസ് യൂനിഫോം നിർബന്ധമെന്ന് ഹൈക്കോടതി; തൃശൂർ സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

വാഹന പരിശോധനയ്ക്കിടെ പോലിസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തൃശൂർ സ്വദേശിക്കെതിരേ എടുത്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്.

ജോലി സമയങ്ങളിൽ പോലിസ് യൂനിഫോം നിർബന്ധമെന്ന് ഹൈക്കോടതി; തൃശൂർ സ്വദേശിക്കെതിരായ കേസ് റദ്ദാക്കി
X

തിരുവനന്തപുരം: ജോലി സമയങ്ങളിൽ പോലിസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂനിഫോം ധരിക്കണമെന്ന് കേരളാ ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന പോലിസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, നാല് മാസത്തിനകം വിഷയത്തിന്മേൽ സ്വീകരിച്ച നടപടിയുടെ റിപോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

വാഹന പരിശോധനയ്ക്കിടെ പോലിസ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് തൃശൂർ സ്വദേശിക്കെതിരേ എടുത്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ ഉത്തരവ്. 2014 ൽ ഗുരുവായൂർ പോലിസാണ് തൃശൂർ പൂവത്തൂർ സ്വദേശി അവിനാശിനെതിരേ കേസ് എടുത്തത്.

വാഹന പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യൂനിഫോം ധരിക്കാതെ എത്തിയ പോലിസ് ഉദ്യോഗസ്ഥനായിരുന്നു വാഹന പരിശോധന നടത്തിയത്. യൂനിഫോം ഇല്ലാത്തതിനാൽ പോലിസ് ആണെന്നറിയാതെ കാർ യാത്രക്കാരൻ ഉദ്യോഗസ്ഥനുമായി തർക്കത്തിലായി.

ഇതോടെ പോലിസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസ് എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ യൂനിഫോം ധരിക്കാതിരുന്നതിനാൽ പോലിസ് ആണെന്ന് മനസിലായിരുന്നില്ലെന്നും അതിൽ കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

Next Story

RELATED STORIES

Share it