Sub Lead

ശ്രീനഗറില്‍ പോലിസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

ശ്രീനഗറില്‍ പോലിസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ മെംഗന്‍വാജി നൗഗാം പ്രദേശത്തെ പള്ളിക്ക് മുന്നില്‍ പോലിസ് ഓഫിസര്‍ വെടിയേറ്റു മരിച്ചു. പോലിസ് ഇന്‍സ്‌പെക്ടര്‍ പര്‍വേസ് അഹ്മദ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടോടെ നമസ്‌കാരത്തിനായി പോവുകന്നതിനിടെയാണ് ആക്രമണം. സംഭവത്തില്‍ രണ്ട് അജ്ഞാതര്‍ക്കെതിരേ കേസെടുത്തു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ അഹ്മദിന് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നുണ്ട്.

Police Officer Shot Dead In Srinagar

Next Story

RELATED STORIES

Share it