Sub Lead

പകയടങ്ങാതെ ഡല്‍ഹി പോലിസ്; ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് തന്‍ഹ എന്നിവരുടെ ജാമ്യത്തിനെതിരേ പോലിസ് സുപ്രിംകോടതിയില്‍

മൂവരെയും ജയില്‍നിന്ന് വിട്ടയക്കാനുള്ള റിലീസ് ഓര്‍ഡര്‍ ഡല്‍ഹി കോടതി പുറപ്പെടുവിച്ചു.

പകയടങ്ങാതെ ഡല്‍ഹി പോലിസ്; ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് തന്‍ഹ എന്നിവരുടെ ജാമ്യത്തിനെതിരേ പോലിസ് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെടുത്തി കള്ളക്കേസില്‍ കുടുക്കി തുറങ്കിലടച്ച വിദ്യാര്‍ത്ഥി ആക്റ്റീവിസ്റ്റുകളായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ ഡല്‍ഹി പോലിസ് സുപ്രിംകോടതിയെ സമീപിച്ചു.

മൂവര്‍ക്കും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി ജഡ്ജിമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, അനുപ് ജെ ഭാംബാനി എന്നിവരുടെ വിധിന്യായം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഡല്‍ഹി പോലിസ് അപ്പീല്‍ നല്‍കിയത്.

അതേസമയം, മൂവരെയും ജയില്‍നിന്ന് വിട്ടയക്കാനുള്ള റിലീസ് ഓര്‍ഡര്‍ ഡല്‍ഹി കോടതി പുറപ്പെടുവിച്ചു. ജാമ്യം അനുവദിച്ച് 36 മണിക്കൂര്‍ കഴിഞ്ഞിട്ടും തങ്ങളെ മോചിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ദേവാംഗന കലിത, നടാഷ നര്‍വാള്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് റിലീസ് ഓര്‍ഡര്‍ കോടതി പുറപ്പെടുവിച്ചത്.




Next Story

RELATED STORIES

Share it