Sub Lead

വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തി ശിക്ഷ; അമൃത വിദ്യാലയം പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ പോലിസ് കേസ്, പോലിസ് ആദ്യം പരാതി ഒതുക്കി

പോലിസ് ആദ്യം ഒതുക്കിയ പരാതിയില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരേ കേസ്സെസെടുത്തു.

വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തി ശിക്ഷ; അമൃത വിദ്യാലയം പ്രിന്‍സിപ്പലിനും അധ്യാപകനുമെതിരേ പോലിസ് കേസ്, പോലിസ് ആദ്യം പരാതി ഒതുക്കി
X

കല്‍പറ്റ: അമൃതാനന്ദമയി ട്രസ്റ്റിന്റെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിക്കെതിരേ പ്രാകൃത ശിക്ഷണ നടപടി. പോലിസ് ആദ്യം ഒതുക്കിയ പരാതിയില്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് രണ്ടു പേര്‍ക്കെതിരേ കേസ്സെസെടുത്തു.

വരാന്തയില്‍ ഓടിക്കളിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തിയെന്ന ഗുരുതര പരാതിയാണ് മാനന്തവാടി പോലിസ് ആദ്യം മുക്കിയത്. രക്ഷിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മാനന്തവാടി അമൃതവിദ്യാലയം പ്രിന്‍സിപ്പലിനും അധ്യാപകന്‍ സീതാറാമിനും എതിരെ പോലിസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഫ്‌ഐയുടെ നേതൃത്വത്തില്‍ മാനന്തവാടി അമൃത സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. അധ്യാപകനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം എഴുതി നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.

കഴിഞ്ഞ ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ഇതു സംബന്ധിച്ച് അന്ന് തന്നെ മാനന്തവാടി പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പോലിസ് പരാതി പൂഴ്ത്തി. എന്നാല്‍ രക്ഷിതാവ് കോടതിയെ സമീപിച്ചു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് പോലിസ് ഇപ്പോള്‍ അധ്യാപകനും പ്രിന്‍സിപ്പലിനുമെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരമാണ് കേസ്. എന്നാല്‍, ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന വ്യായാമത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നും ശിക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിയെ തലകുത്തി നിര്‍ത്തിയിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

Next Story

RELATED STORIES

Share it