Sub Lead

ഫ്രഷ് കട്ട് സമരത്തിനെതിരായ പോലിസ് ഭീകരത; സ്‌കൂളില്‍ പോവാനാവാതെ കുട്ടികള്‍; സ്‌കൂളില്‍ ഇന്നലെ എത്തിയത് ആറ് പേര്‍ മാത്രം

ഫ്രഷ് കട്ട് സമരത്തിനെതിരായ പോലിസ് ഭീകരത; സ്‌കൂളില്‍ പോവാനാവാതെ കുട്ടികള്‍; സ്‌കൂളില്‍ ഇന്നലെ എത്തിയത് ആറ് പേര്‍ മാത്രം
X

കോഴിക്കോട്: താമരശേരി അമ്പായത്തോട് ഫ്രഷ് കട്ട് കോഴി അറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തെ തുടര്‍ന്ന് പോലിസ് ഭീകരത തുടരുന്നതിനാല്‍ സ്‌കൂളില്‍ പോവാനാവാതെ കുട്ടികള്‍. 63 വിദ്യാര്‍ഥികള്‍ പഠിക്കുന്ന കരിമ്പാലക്കുന്ന് സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളില്‍ ഇന്നലെ പഠിക്കാനെത്തിയത് ആറു കുട്ടികള്‍ മാത്രമാണ്. കരിമ്പാലക്കുന്നിനു പുറത്തുള്ളവരുടെയും അധ്യാപകരുടെയും കുട്ടികളാണ് ഇന്നലെ സ്‌കൂളിലെത്തിയ അഞ്ചുപേര്‍. കുട്ടികളെ സ്‌കൂളിലെത്തിച്ചിരുന്നതും തിരികെ കൊണ്ടുപോയിരുന്നതും മുതിര്‍ന്നവരായിരുന്നു. പോലിസ് ഭീകരത ഭയന്ന് മുതിര്‍ന്നവര്‍ പ്രദേശത്ത് നിന്ന് മാറിനില്‍ക്കുന്നതാണ് കുട്ടികള്‍ സ്‌കൂളില്‍ എത്താത്തതിന് കാരണം. സ്‌കൂളിന്റെ അവസ്ഥ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും അനുമതി നല്‍കിയാല്‍ കുട്ടികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് നല്‍കുമെന്നും പ്രധാനാധ്യാപിക ഡെയ്സിലി മാത്യു പറഞ്ഞു.

പോലിസ് സംഘങ്ങള്‍ കരിമ്പാലക്കുന്ന് കേന്ദ്രീകരിച്ചു വന്നുപോകുന്നതും വീടുകളില്‍ പരിശോധന നടത്തുന്നതും മൂലം കുട്ടികള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ കൂട്ടാക്കുന്നില്ല. പോലിസ് ഭീകരത ഭയന്ന് കരിമ്പാലക്കുന്നിലെ 25 കുടുംബങ്ങളും 36 കുട്ടികളും മാറിത്താമസിക്കുകയാണ്. വനിതകളായ വാര്‍ഡ് മെംബര്‍, മുന്‍ വാര്‍ഡ് മെംബര്‍ എന്നിവരും പ്രദേശത്ത് നിന്ന് മാറിനില്‍ക്കേണ്ട അവസ്ഥയിലാണ്. രാത്രി വീടുകളില്‍ കയറി കട്ടിലിനടിയില്‍ വരെ പരിശോധന നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it