- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ കോഴിക്കോട് കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാരത്തുടര്‍ച്ച നിലനിര്‍ത്തുന്നതിന് ഈട് നല്‍കാനുള്ള പണയ പണ്ടങ്ങളല്ല മലയാളികളെന്ന് കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു.
കോഴിക്കോട്: എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം. പരിക്കേറ്റ് മൂന്നു പേര്‍ ആശുപത്രിയില്‍. കെ റെയില്‍ അടക്കമുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാധാന പരമായി നടന്ന കലക്ടറേറ്റ് മാര്‍ച്ചിനു നേരെയാണ് പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗ്രനേഡ് പ്രയോഗത്തിലും ജല പീരങ്കിയിലുമാണ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. അസിസ് വെള്ളയില്‍, ശമീര്‍ നാദാപുരം, യാസിം കല്ലായി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് ഇഖ്‌റഅ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാരത്തുടര്‍ച്ച നിലനിര്‍ത്തുന്നതിന് ഈട് നല്‍കാനുള്ള പണയ പണ്ടങ്ങളല്ല മലയാളികളെന്ന് കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു.
വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കിഫ്ബി പോലുള്ള സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് തലമുറകളെ തന്നെ നിത്യ കടക്കെണിയിലേക്ക് തള്ളിയിടുകയാണ് പിണറായി സര്‍ക്കാര്‍. മലയാളിയുടെ ആളോഹരി കടവര്‍ധന ഭയപ്പെടുത്തുന്നതാണ്. കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് അനിവാര്യമെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ എന്തുകൊണ്ട് സര്‍ക്കാരിന് സാധിക്കുന്നില്ല. പെരുംനുണകള്‍ പ്രചരിപ്പിച്ചും, വസ്തുതകള്‍ മറച്ചുവച്ചും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആണയിടുന്നത് ആരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ്. കോര്‍പറേറ്റ് ഭീമന്‍മാരുടെ ലാഭക്കൊതിയെ തൃപ്തിപ്പെടുത്താനുള്ള വഴിവിട്ട ശ്രമങ്ങളെ വികസനമെന്ന പേര് ചൊല്ലി ശുദ്ധീകരിച്ചെടുക്കുന്നതിന് കമ്മ്യൂണിസ്റ്റുകളെന്ന് സ്വയം പരിചയപ്പെടുത്തുന്നവരാണ് മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി സ്വാഗതം പറഞ്ഞു, മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ മാധവന്‍, കെ റെയില്‍ വിരുദ്ധ സമരസമിതി അംഗം നസീര്‍ ന്യൂജല്ല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ടി അഹമ്മദ് നന്ദി പറഞ്ഞു.
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT