Sub Lead

പതിനാലുകാരി ഗര്‍ഭിണിയായി; കാമുകനായ 18കാരന് 63 വര്‍ഷം കഠിനതടവ്

പതിനാലുകാരി ഗര്‍ഭിണിയായി; കാമുകനായ 18കാരന് 63 വര്‍ഷം കഠിനതടവ്
X

തിരുവനന്തപുരം: പതിനാലുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കാമുകനായ 18കാരനെ 63 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കോടതി വിധിച്ച പിഴത്തുകയായ 55,000 രൂപ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയുടെ ഉത്തരവ് പറയുന്നു. 2022 നവംബര്‍ ഒമ്പതിന് വൈകീട്ട് ഏഴുമണിക്ക് ശേഷം പെണ്‍കുട്ടിയെ വീടിന് പുറത്തുള്ള മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോക്‌സോ നിയമപ്രകാരമുള്ള കേസ്. ശാരീരീക ബന്ധത്തിന് പെണ്‍കുട്ടി സമ്മതം നല്‍കിയാല്‍ തന്നെ അതിന് നിയമപരമായ സാധുതയില്ലെന്നാണ് പോക്‌സോ നിയമം പറയുന്നത്.

Next Story

RELATED STORIES

Share it