Sub Lead

പ്രധാനമന്ത്രി നരേന്ദ്ര മോദി അടിതെറ്റി വീണു (വീഡിയോ)

ഗംഗാ ഘട്ടിന്റെ പടവുകള്‍ കയറവെയാണ് മോദി കാലുതെറ്റി വീണത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അടിതെറ്റി വീണു (വീഡിയോ)
X

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിതെറ്റി വീണു. ഗംഗാ ഘട്ടിന്റെ പടവുകള്‍ കയറവെയാണ് മോദി കാലുതെറ്റി വീണത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.

ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ യുപിയിലെ പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ശേഷം ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it