Sub Lead

ഉയര്‍ന്ന ഇറക്കുമതി തീരുവ അംഗീകരിക്കാനാവില്ലെന്ന് ട്രംപിന്റെ ട്വീറ്റ്: മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്

കൂടാതെ റഷ്യയുമായുള്ള ആയുധ കരാര്‍ തുടങ്ങിയവും ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും.

ഉയര്‍ന്ന ഇറക്കുമതി തീരുവ അംഗീകരിക്കാനാവില്ലെന്ന് ട്രംപിന്റെ ട്വീറ്റ്:  മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്
X

വാഷിങ്ടണ്‍: ജി20 ഉച്ചകോടിക്കിടയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താനിരിക്കെ ഇന്ത്യ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് പിന്‍വലിക്കണമെന്നും ട്രംപിന്റെ ട്വീറ്റ്. ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ജൂണ്‍ 1 മുതല്‍ നികുതി ഉയര്‍ത്തിയ യുഎസ് നടപടിക്ക് മറുപടിയായി, അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉല്‍പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ഈ മാസമാദ്യമാണ് ഇന്ത്യ തീരുമാനിച്ചത്. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയതിരുന്നു. എന്നാല്‍ ഇന്ത്യ യുഎസിന് അനുകൂലമായ തീരുമാനം എടുത്തിരുന്നില്ല. കൂടാതെ റഷ്യയുമായുള്ള ആയുധ കരാര്‍ തുടങ്ങിയവും ഇന്നു നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയാവും.

Next Story

RELATED STORIES

Share it