കൈറ്റ് വിക്ടേഴ്‌സ് വഴി പ്ലസ്ടു ക്ലാസുകള്‍ക്ക് ഇന്നു തുടക്കം; രണ്ടു ഘട്ടമായി സംപ്രേഷണം
രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകീട്ട് അഞ്ചു മുതല്‍ ആറ് വരേയുമാണ് ക്ലാസുകള്‍. ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്ലാസുകളുടെ പുനഃസംപ്രേഷണവുമുണ്ടാകും.

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള പ്ലസ്ടു ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. തിങ്കള്‍ മുതല്‍ വെള്ളി വരെ രണ്ടര മണിക്കൂറാണ് ദിവസവും ക്ലാസുണ്ടാവുക. രണ്ട് ഘട്ടമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്. രാവിലെ 8.30 മുതല്‍ പത്തു വരെയും വൈകീട്ട് അഞ്ചു മുതല്‍ ആറ് വരേയുമാണ് ക്ലാസുകള്‍. ഒരു ദിവസം പരമാവധി പഠിപ്പിക്കുക മൂന്ന് വിഷയങ്ങളാണ്. ക്ലാസുകളുടെ പുനഃസംപ്രേഷണവുമുണ്ടാകും.
ഒന്നു മുതല്‍ പത്താംക്ലാസ് വരെയുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്ലാസ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ പ്ലസ്ടു ക്ലാസുകളും തുടങ്ങുന്നത്. പ്ലസ വണ്‍ പരീക്ഷ കഴിയാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു ക്ലാസുകളിലേക്ക് കടക്കുന്നത്. സെപ്റ്റംബര്‍ ആറ് മുതലാണ് പ്ലസ്‌വണ്‍ പരീക്ഷ. ഇതു മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇപ്പോഴും ശക്തമാണ്.
ഫസ്റ്റ് ബെല്‍ 2.0 യുടെ ഭാഗമായുള്ള സ്‌കൂള്‍ തല ഓണ്‍ ലൈന്‍ ക്ലാസ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മൊബൈല്‍ അടക്കമുള്ള പഠനോപകരണങ്ങള്‍ കിട്ടിയശേഷം മാത്രം തുടങ്ങൂ എന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും സഹായത്തോടെ പഠന സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്‌സിന്റെ മൊബൈല്‍ ആപ്പില്‍ തന്നെ ഇനി ഫസ്റ്റ്‌ബെല്‍ ക്ലാസുകളും കാണാം.
RELATED STORIES
ആന്മരിയയുടെ നില ഗുരുതരമായി തുടരുന്നു
2 Jun 2023 6:12 AM GMTമഅ്ദനിക്ക് കേരളത്തിലെത്തി ബന്ധുക്കളെ കാണാനുള്ള അവസരമൊരുക്കണം; കെ ബി...
20 May 2023 11:00 AM GMTകോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു
19 May 2023 5:10 AM GMTസുവര്‍ണ ക്ഷേത്രത്തിന് സമീപത്തെ സ്ഫോടനം; അഞ്ച് പേര് പിടിയില്‍
11 May 2023 4:20 AM GMTകൊടൈക്കനാലില്‍ നിന്നു മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിടിച്ച് രണ്ട്...
27 April 2023 4:03 AM GMTഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന് അന്തരിച്ചു
24 April 2023 7:57 AM GMT