Sub Lead

പ്ലസ് ടു കോഴക്കേസ്: കെ എം ഷാജി ചോദ്യംചെയ്യലിന് ഇഡി ഓഫിസില്‍

പ്ലസ് ടു കോഴക്കേസ്: കെ എം ഷാജി ചോദ്യംചെയ്യലിന് ഇഡി ഓഫിസില്‍
X

കോഴിക്കോട്: പ്ലസ്ടു കോഴ ആരോപണക്കേസില്‍ ചോദ്യം ചെയ്യലിനായി മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായി. ഇഡിയുടെ കോഴിക്കോട് സബ് സോണല്‍ ഓഫിസിലാണ് ചോദ്യം ചെയ്യല്‍. അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു സീറ്റ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പ്രാദേശിക ലീഗ് നേതാവിന്റെ ആരോപണത്തിനു പിന്നാലെയാണ് പരാതിയുണ്ടായത്. ഇതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കെ എം ഷാജിയുടെ സ്വത്ത് സംബന്ധിച്ച് അന്വേഷിച്ചത്. തിങ്കളാഴ്ച ഷാജിയുടെ ഭാര്യ ആശയില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തിരുന്നു. അഴീക്കോടിനു സമീപം ചാലാട് മണലിലെയും കോഴിക്കോട്ട് വേങ്ങേരിയിലെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.

അതിനിടെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മതധ്രുവീകരണമുണ്ടാക്കുന്ന പോസ്റ്ററുകള്‍ വിതരണം ചെയ്‌തെന്ന കേസില്‍ കെ എം ഷാജിയുടെ നിയമസഭാംഗത്വത്തിനു കോടതി അയോഗ്യത കല്‍പ്പിച്ചിരിക്കുകയാണ്.

Plus two bribery case: KM Shaji in ED office for questioning

Next Story

RELATED STORIES

Share it