Sub Lead

'ദയവുചെയ്ത് എന്നെ വെടിവയ്ക്കരുത്'; പ്ലക്കാര്‍ഡുമേന്തി പ്രതി പോലിസ് സ്‌റ്റേഷനില്‍

നേരത്തേ, പോലിസുകാരെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ പോലിസ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ദയവുചെയ്ത് എന്നെ വെടിവയ്ക്കരുത്; പ്ലക്കാര്‍ഡുമേന്തി പ്രതി പോലിസ് സ്‌റ്റേഷനില്‍
X

സംബാല്‍: 'ദയവു ചെയ്ത് എന്നെ വെടിവയ്ക്കരുത്', ഉത്തര്‍പ്രദേശിലെ നഖാസ പോലിസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ഞായറായ്ച കീഴടങ്ങാനെത്തിയ പ്രതിയുടെ കഴുത്തില്‍ തൂക്കിയിട്ട പ്ലക്കാര്‍ഡിലെ വാചകങ്ങളാണിത്. 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച നയീം എന്നയാളാണ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കഴുത്തില്‍ പ്ലക്കാര്‍ഡ് തൂക്കിയിട്ടത്. 'എനിക്ക് സാംബാല്‍ പോലിസിനെ പേടിയാണ്. എന്റെ തെറ്റുകള്‍ ഞാന്‍ ഏറ്റുപറയുന്നു. ഞാന്‍ കീഴടങ്ങുകയാണ്. ദയവായി എന്നെ വെടിവയ്ക്കരുത്' എന്നായിരുന്നു ഇയാളുടെ അഭ്യര്‍ത്ഥന. പ്രതിക്കെതിരേ ഗുണ്ടാ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ധര്‍പാല്‍ സിങ് പറഞ്ഞു.

നേരത്തേ, പോലിസുകാരെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ പോലിസ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ യുപി പോലിസ് പ്രതികളെ വെടിവച്ചു കൊലപ്പെടുത്തുന്ന സംഭവം കൂടി വരുന്നിതിനിടെയാണ് ഗുണ്ടാനിയമ പ്രകാരമുള്ള കേസിലെ പ്രതിയായ യുവാവിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Please Don't Shoot Me: Wanted Criminal With Placard Surrenders To UP Police



Next Story

RELATED STORIES

Share it