Latest News

ഫുഡ് ജിഹാദ് ആരോപണം; മുസ് ലിം കച്ചവടക്കാരന് പിന്തുണയുമായി ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രി ,വീഡിയോ

ഫുഡ് ജിഹാദ് ആരോപണം; മുസ് ലിം കച്ചവടക്കാരന് പിന്തുണയുമായി ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രി ,വീഡിയോ
X

തെലങ്കാന: ഹിന്ദുത്വ യൂടൂബേര്‍സിന്റെ ആക്രമണത്തിനിരയായ മുസ് ലിം കച്ചവടക്കാരന് പിന്തുണയുമായി ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രി നര ലോകേഷ്. ഇങ്ങനൊയൊക്കെ സംഭവിച്ചതിന് താങ്കളോട് ക്ഷമ ചോദിക്കുന്നെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെലുങ്കു സമൂഹത്തില്‍ വിവേചനത്തിന് സ്ഥാനമില്ലെന്നും അവിടെ പരസ്പര ബഹുമാനത്തിനും സാഹോദര്യത്തിനുമാണ് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

അധികം വൈകാതെ താങ്കളെ വന്ന് കാണുമെന്നും തനിക്ക് കോവ ബണ്‍ കഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കൊണ്ടപ്പള്ളി ശ്രീനിവാസും കച്ചവടക്കാരന് പിന്തുണ അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് ഹിന്ദുത്വ യൂടൂബ് ചാനലിന്റെ ആളുകള്‍ ഫുഡ് ജിഹാദ് ആരോപിച്ച് മുസ് ലിം കച്ചവടക്കാരനെ അപമാനിച്ചത്. ഒരോ കച്ചവടക്കാരന്റെയും അടുത്ത് പോയ ചാനലിന്റെ ആളുകള്‍ അവരോട് ആധാര്‍ കാര്‍ഡ് കാണിക്കാന്‍ പറയുകയും ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. കച്ചവടത്തില്‍ മായം ചേര്‍ക്കുന്നുണ്ടെന്നായിരുന്നു ആരോപണം.

വാലി എന്ന കച്ചവടക്കാരനെകൊണ്ട് വില്‍പ്പനയ്ക്കു വച്ച ബണ്‍ കഴിച്ചു കാണിക്കാനും അവര്‍ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ, യൂടൂബ് ചാനലിനെതിരേ പ്രതിഷേധം കനക്കുകയായിരുന്നു. പ്രദേശവാസികളെക്കാള്‍ കൂടുതല്‍ എതിര്‍പ്പുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നു തന്നെ ഉയരാന്‍ തുടങ്ങിയോതോടെയാണ് സംഭവം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായത്.

Next Story

RELATED STORIES

Share it