ഇതൊന്നും നീതിയല്ല, എല്ലാം രാഷ്ട്രീയമാണ്; ബാബരി വിധിക്കു പിന്നാലെ ഗാന്ധിജിയുടെ പൗത്രന്‍

ഇതൊന്നും നീതിയല്ല, എല്ലാം രാഷ്ട്രീയമാണ്; ബാബരി വിധിക്കു പിന്നാലെ ഗാന്ധിജിയുടെ പൗത്രന്‍

ന്യൂഡല്‍ഹി: ഇതൊന്നും നീതിയല്ലെന്നും എല്ലാം രാഷ്ട്രീയമാണെന്നും മഹാത്മാ ഗാന്ധിയുടെ പൗത്രന്‍ തുഷാര്‍ ഗാന്ധി. ബാബരി കേസില്‍ സുപ്രിംകോടതി വിധി പ്രഖ്യാപിച്ചതിനു പിന്നാലെ ട്വിറ്ററിലാണ് തുഷാര്‍ ഗാന്ധിയുടെ പ്രതികരണം. ഗാന്ധി വധക്കേസ് ഇന്നാണ് നടക്കുന്നതെങ്കില്‍ ഗോഡ്‌സേ കൊലപാതകിയാണെങ്കിലും ദേശസ്‌നേഹിയാണെന്നു സുപ്രിംകോടതി പറഞ്ഞേനെയെന്ന് മറ്റൊരു ട്വീറ്റില്‍ തുഷാര്‍ ഗാന്ധി പറയുന്നു. ബാബരി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നും മുസ് ലിംകള്‍ക്ക് പകരം ഭൂമി അനുയോജ്യമായ സ്ഥലത്ത് നല്‍കണമെന്നുമുള്ള സുപ്രിംകോടതി വിധിക്കു പിന്നാലെയാണ് വിമര്‍ശനവുമായി തുഷാര്‍ ഗാന്ധിയെത്തിയത്.
RELATED STORIES

Share it
Top