മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: മൂന്നാം പ്രതിക്കായി ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും
കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലിസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

കൊച്ചി: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് പോലിസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇന്‍ഡിഗോ വിമാനക്കമ്പനിയില്‍ നിന്ന് വിമാനത്തിലെ മുഴുവന്‍ യാത്രക്കാരുടെയും വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉള്‍പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. കേസില്‍ ഒളിവില്‍ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പോലിസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
അറസ്റ്റിലായ നവീന്‍ കുമാര്‍, ഫര്‍സീന്‍ മജീദ് എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, കേസില്‍ സഹയാത്രികരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് ഇത്. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആയിരുന്നു നിലവില്‍ കേസ് പരിഗണിച്ചിരുന്നത്.
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT