കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഏഴുമരണം; മൂന്നുപേര്‍ക്ക് പരിക്ക്

പ്രാദേശിക സമയം ഞായറാഴ്ച 2.11നായിരുന്നു അപകടം. വിമാനത്തില്‍ ഒമ്പതുപേരുണ്ടായിരുന്നു. വിമാനം തകര്‍ന്ന സ്ഥലത്തുണ്ടായിരുന്ന കുട്ടിയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പ്രദേശത്തെ അഗ്‌നിശമനസേനാ കമാന്‍ഡര്‍ ജുവാന്‍ കാര്‍ലോസ് ഗണന്‍ എഎഫ്പിയോട് പറഞ്ഞു.

കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഏഴുമരണം; മൂന്നുപേര്‍ക്ക് പരിക്ക്

ബൊഗോട്ട: തെക്കുപടിഞ്ഞാറന്‍ കൊളംബിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച 2.11നായിരുന്നു അപകടം. വിമാനത്തില്‍ ഒമ്പത് യാത്രക്കാരുണ്ടായിരുന്നു. വിമാനം തകര്‍ന്ന സ്ഥലത്തുണ്ടായിരുന്ന കുട്ടിയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്ന് പ്രദേശത്തെ അഗ്‌നിശമനസേനാ കമാന്‍ഡര്‍ ജുവാന്‍ കാര്‍ലോസ് ഗണന്‍ എഎഫ്പിയോട് പറഞ്ഞു.

വിമാനത്തില്‍നിന്നുള്ള ഇന്ധനച്ചോര്‍ച്ച നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപ്പായനില്‍നിന്ന് ലോപ്പസ് ഡി മൈക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നുവീണത്. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല. അഗ്‌നിശമനസേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.


RELATED STORIES

Share it
Top