Sub Lead

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള നീക്കം ദൂരൂഹമെന്ന് പി കെ ശ്രീമതി

വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിര്‍ത്തണമെന്നും പെണ്‍കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ട് വരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കാനുള്ള നീക്കം ദൂരൂഹമെന്ന് പി കെ ശ്രീമതി
X

കണ്ണൂര്‍: ധൃതിപിടിച്ച് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദുരൂഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിര്‍ത്തണമെന്നും പെണ്‍കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്ത് കൊണ്ട് വരേണ്ടതെന്നും പി കെ ശ്രീമതി പറഞ്ഞു.

വിവാഹ പ്രായം 21 ആക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന തീരുമാനമാണ്. ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടത് മഹിളാ സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ആലോചിച്ച് വേണമായിരുന്നുവെന്നും നിലവിലെ തീരുമാനത്തിന് പിന്നില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ദുരൂഹതകളുമുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.

അതിനിടെ, സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ നേതൃത്വവും എതിര്‍ത്തു. കേന്ദ്ര നീക്കം വിപരീത ഫലമുണ്ടാക്കുമെന്ന് സംഘടന പ്രതികരിച്ചുവെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ സംസ്ഥാന ഘടകം തയ്യാറായിട്ടില്ല. കൂടതല്‍ ചര്‍ച്ച വേണമെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്.

Next Story

RELATED STORIES

Share it