പിസി ജോര്‍ജിന്റെ ജാമ്യം: ഒരു മാച്ച് ഫിക്‌സിംഗ് ആണോ എന്നും സംശയിക്കുന്നുവെന്ന് പി കെ അബ്ദുറബ്ബ്

മലപ്പുറം: ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ജാമ്യം നേടിയതില്‍ വിമര്‍ശനവുമായി മുസ്‌ലിംലീഗ് നേതാവ് പി കെ അബ്ദുറബ്ബ്. വിദ്വേഷ പ്രഭാഷണങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാത്തവര്‍ അറസ്റ്റ് ആഘോഷിക്കുകയാണെന്ന് മുന്‍മന്ത്രി കെ ടി ജലീലിനെ പേരെടുത്ത് പറഞ്ഞ് പി കെ അബ്ദുറബ്ബ് വിമര്‍ശിച്ചു.
പിണറായി വിജയന്റെ പഴയ നവോത്ഥാന മതിലിന്റെ മേസ്തിരിയും, കെ ടി ജലീലിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ ഖലീഫാ ഉമര്‍ രണ്ടാമനുമായ സുഗതന്‍ വര്‍ഗീയ വിദ്വേഷം വമിപ്പിക്കുന്ന പൂഞ്ഞാറിലെ മാലിന്യത്തിന് പിന്തുണ നല്‍കാന്‍ വന്ന കാര്യവും സൗകര്യപൂര്‍വ്വം ജലീല്‍ മറന്നു.
കളി തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ പച്ചയും ചുകപ്പും കുപ്പായമണിഞ്ഞ് പകരക്കാരനായി കളത്തിലിറങ്ങിയ ഒരു ഫോര്‍വേര്‍ഡറുടെ ആവേശമായിരുന്നു ജലീലിന്, പക്ഷെ ജലീലടിച്ച മുഴുവന്‍ ഗോളുകളും സ്വന്തം പോസ്റ്റിലേക്കു തന്നെയായിരുന്നു എന്നു കളി കഴിഞ്ഞ് പി.സി ജോര്‍ജ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് കാണികള്‍ക്ക് മനസ്സിലായത്. രാവിലെ മുതലുള്ള ജലീലിന്റെയും, ആവേശക്കമ്മിറ്റി സഖാക്കളുടെയും
ഫെയ്‌സ് ബുക്ക് വെടിവഴിപാടൊക്കെ കഴിഞ്ഞ് ഗ്യാലറി ഒഴിഞ്ഞ സ്ഥിതിക്ക് ഒന്നു പറഞ്ഞോട്ടെ, കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അന്നം തിന്നുന്നവരാണ്'. പി കെ അബ്ദുറബ്ബ് വിമര്‍ശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പി.സി ജോര്‍ജിനെ രാവിലെ വീട്ടില്‍
വന്ന് വിളിച്ചുണര്‍ത്തി പി.സി.ജോര്‍ജിന്റെ
വണ്ടിയില്‍ തന്നെ അറസ്റ്റു ചെയ്തു
കൊണ്ടു പോയ പിണറായിപ്പോലീസിന്റെ
ധീരതയെക്കുറിച്ചായിരുന്നു രാവിലെ
മുതല്‍ ഒരു ലൈവ് കമന്ററിയെന്നോണം കെ.ടി.ജലീലടക്കം ആവേശക്കമ്മിറ്റിക്കാരുടെ വിവിധ തരം പോസ്റ്റുകള്‍.
'ഒരേ ഒരു പിണറായി, 'ഇരട്ടച്ചങ്കന്‍' എന്നൊക്കെ വാരിപ്പുകഴ്ത്തി ജലീലിന്റെ പോസ്റ്റുകള്‍ കണ്ടപ്പോള്‍ റമദാന്‍
29 ന് രാവിലെത്തന്നെ മാസം കണ്ടോ
എന്നു തോന്നിപ്പോയി.
പ്രിയപ്പെട്ട ജലീല്‍, പി.സി.ജോര്‍ജ് പണ്ടെവിടെയായിരുന്നു എന്നതല്ല,
ഇപ്പോള്‍ അദ്ദേഹം പച്ചക്കു വര്‍ഗീയത
പറയുന്നു എന്നതാണ് വിഷയം, ഒന്നും, രണ്ടുമല്ല, ഒരുപാടു തവണ അദ്ദേഹം
വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തിയത് പിണറായി വിജയന്‍ ആഭ്യന്തരം
കയ്യാളുന്ന കേരളത്തില്‍ തന്നെയാണ്.
പി.സി.മാത്രമല്ല മുസ്ലിം വിദ്വേഷം നിരന്തരം പ്രസംഗിച്ച സംഘി ക്രിസംഘി പ്രഭാഷകര്‍ക്കുമെതിരെ ഒരു ചുക്കും ചെയ്യാത്തവരാണ് രാവിലെ മുതല്‍
പി.സിയുടെ അറസ്റ്റ് ആഘോഷിക്കുന്നത്.
പി.സി.ജോര്‍ജ് പഴയ ഡഉഎ ആണെന്നൊക്കെ
എഴുതിപ്പിടിപ്പിക്കുമ്പോഴും അന്നത്തെ ആ
പി.സി യുടെ പാര്‍ട്ടി കേരള കോണ്‍ഗ്രസ് (എം) ഇന്ന് ജലീലിന്റെ മുന്നണിയിലാണെന്ന കാര്യവും ജലീല് മറന്നു.
പിണറായി വിജയന്റെ പഴയ നവോത്ഥാന
മതിലിന്റെ മേസ്തിരിയും, കെ.ടി.ജലീലിന്റെ
ഭാഷയില്‍പ്പറഞ്ഞാല്‍ ഖലീഫാ ഉമര്‍
രണ്ടാമനുമായ സുഗതന്‍ വര്‍ഗീയ വിദ്വേഷം വമിപ്പിക്കുന്ന പൂഞ്ഞാറിലെ മാലിന്യത്തിന്
പിന്തുണ നല്‍കാന്‍ വന്ന കാര്യവും
സൗകര്യപൂര്‍വ്വം ജലീല്‍ മറന്നു.
കളി തീരാന്‍ പത്തു മിനിറ്റുള്ളപ്പോള്‍ പച്ചയും ചുകപ്പും കുപ്പായമണിഞ്ഞ് പകരക്കാരനായി കളത്തിലിറങ്ങിയ ഒരു ഫോര്‍വേര്‍ഡറുടെ ആവേശമായിരുന്നു ജലീലിന്, പക്ഷെ
ജലീലടിച്ച മുഴുവന്‍ ഗോളുകളും സ്വന്തം
പോസ്റ്റിലേക്കു തന്നെയായിരുന്നു എന്നു
കളി കഴിഞ്ഞ് പി.സി ജോര്‍ജ് ജാമ്യത്തിലിറങ്ങിയപ്പോഴാണ്
കാണികള്‍ക്ക് മനസ്സിലായത്. പി.സി
ഇനി പുറത്തിറങ്ങില്ല എന്നൊക്കെ കരുതി
പോസ്റ്റിട്ട എല്ലാ സഖാക്കള്‍ക്കും രാവിലത്തെ
ആവേശം ഇപ്പോള്‍ കാണാനില്ല.
ജാമ്യം സംബന്ധിച്ച് സര്‍ക്കാര്‍ വക്കീല്‍
നടത്തിയത് ഒരു മാച്ച് ഫിക്‌സിംഗ് ആണോ
എന്നും സംശയിക്കുന്നു. ഉപാധികളോടെ
ജാമ്യം നേടി പുറത്തിറങ്ങി പി.സി.ജോര്‍ജ്
പറഞ്ഞത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്നാണ്. തന്റെ അറസ്റ്റ്
'മുസ്ലിം തീവ്രവാദികള്‍ക്കുള്ള പിണറായി
വിജയന്റെ റമദാന്‍ സമ്മാനം' എന്നുമാണ്.
രാവിലെ മുതലുള്ള ജലീലിന്റെയും, ആവേശക്കമ്മിറ്റി സഖാക്കളുടെയും
ഫെയ്‌സ് ബുക്ക് വെടിവഴിപാടൊക്കെ കഴിഞ്ഞ് ഗ്യാലറി ഒഴിഞ്ഞ സ്ഥിതിക്ക്
ഒന്നു പറഞ്ഞോട്ടെ, കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അന്നം തിന്നുന്നവരാണ്.
RELATED STORIES
വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMT