- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദല്ലാളിനോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞയാളാണ് ഞാന്‍; സതീശനും വിജയനും വ്യത്യാസമുണ്ടെന്ന് പിണറായി

തിരുവനന്തപുരം: സോളാര്‍ കേസില്‍ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേസിനെ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെന്നും അ്ദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് മൂന്നാം ദിവസം ദല്ലാള്‍ അടക്കം എന്റെ അടുത്തുവന്ന് പരാതിനല്‍കി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരളാ ഹൗസില്‍ വച്ച് ഞാന്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ എന്റെയടുത്ത് ദല്ലാള്‍ വന്നപ്പോള്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞ ആളാണ് ഞാന്‍. അത് സതീശന് പറയുമോ എന്നറിയില്ല. മുഖ്യമന്ത്രിയായപ്പോള്‍ ദല്ലാള്‍ എന്റെ അടുത്ത് വന്നുവെന്ന് പറയുന്നത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. അങ്ങനെ അടുത്ത് വരാന്‍ അത്രപെട്ടെന്ന് ഒരു മാനസിക നില അദ്ദേഹത്തിന് ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ജൂലൈ 22നാണ് പരാതി വരുന്നത്. അധികാരത്തില്‍ വന്നതിന്റെ മൂന്നാം ദിവസമല്ല, മൂന്നാം മാസമാണ് അത്. സിബിഐയ്ക്ക് കേസ് വിട്ട സംഭവത്തിലെ പരാതി കൈയില്‍ കിട്ടുന്നത് 12.01.2021നാണ്. 15.01.2021 നാണ് അതില്‍ നിയമോപദേശം തേടുന്നത്. അതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരേ പരാതി എഴുതിവാങ്ങാന്‍ ശ്രമിച്ചു എന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല എന്ന് ഇതില്‍നിന്ന് വ്യക്തമാവും. സോളാര്‍ തട്ടിപ്പുകേസ് കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തിന്റേയും അഴിമതിയുടേയും അരാജകത്വത്തിന്റേയും സ്വാധീനം എത്ര വലുതായിരുന്നു എന്ന് തുറന്നുകാട്ടുന്നതായിരുന്നു. നാടിന്റെ വികസനത്തിന് ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയാണ് കോടികള്‍ തട്ടിയെടുക്കുന്ന അഴിമതിയാക്കി മാറ്റിയത്. അത് തെളിഞ്ഞു കഴിഞ്ഞ കാര്യമാണ്. യുഡിഎഫ് സര്‍ക്കാര്‍ തന്നെ നിയമിച്ച ജൂഡീഷ്യല്‍ കമ്മിഷന്റെ കണ്ടെത്തലാണത്. തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഉണ്ടാക്കിയത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപോര്‍ട്ട് കൈയില്‍ കിട്ടിയിട്ടില്ല. റിപോര്‍ട്ട് കാണാതെ കൃത്യമായി മറുപടി പറയാനാല്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട റിപോര്‍ട്ടില്‍ അടങ്ങിയ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രതിക്ഷം ആവശ്യപ്പെട്ടാല്‍ അതിന്റെ നിയമവശങ്ങള്‍ നോക്കി നടപടി എടുക്കാന്‍ തയ്യാറാണ്. സര്‍ക്കാരിന് ഏത് അന്വേഷണത്തിനും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
'സോളാര്‍ തട്ടിപ്പുകേസ് എല്‍.ഡി.എഫ്. സര്‍ക്കാരോ ഇടതുപക്ഷമോ സൃഷ്ടിച്ചതോ കെട്ടിച്ചമച്ചതോ അല്ല. കേസിന്റെ തുടക്കം മുതല്‍ അഭിനയിക്കുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ഞങ്ങള്‍ക്ക്. അന്നും ഇന്നും ഇത് തന്നെയാണ്. വ്യവസ്ഥാപിതമായ രീതിയില്‍ നിയമപമായ അന്വേഷണം നടക്കട്ടെ. അതില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടട്ടേ എന്നനിലപാടാണ് ഞങ്ങള്‍ എടുത്തിട്ടുള്ളത്. സോളാര്‍ തട്ടിപ്പ് പരാതികള്‍ ഉയര്‍ന്നു വന്നഘട്ടത്തിലും അന്നത്തെ ഭരണനേതൃത്വത്തിന്റേയും അന്നത്തെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അടക്കം പേരുകള്‍ ഉയര്‍ന്നപ്പോഴും, സിബിഐ അന്വേഷണ റിപോര്‍ട്ടിന്റെ പേരില്‍ അവകാശവാദം ഉന്നയിക്കുമ്പോഴും ഞങ്ങള്‍ക്ക് മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും അന്ന് എടുത്ത നിലപാട് തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
ജൂതന്മാര് എന്തിന് 'തിരഞ്ഞെടുക്കപ്പെട്ടവരാണ്' ?
22 July 2025 3:47 PM GMTധര്‍മസ്ഥലയിലെ സ്ത്രീകളുടെ കൊലപാതകങ്ങളും കാണാതാവലുകളും; നീതി പുലരുമോ ?
19 July 2025 3:15 PM GMT'ഇരുട്ടുമുറി' സൃഷ്ടിച്ച പ്രതിസന്ധിയും സിപിഎമ്മിന്റെ പോര്‍വിളിയും
16 July 2025 4:49 AM GMTഅബു ശബാബും ഇസ്രായേലിന്റെ ഹെബ്രോണ്‍ എമിറേറ്റ് പദ്ധതിയും
9 July 2025 3:38 PM GMTഗസയിലെ ഒറ്റുകാരൻ
8 July 2025 12:50 PM GMTമേല്‍ക്കൂര നഷ്ടപ്പെടുന്ന ചേരി ജീവിതങ്ങള്‍
8 July 2025 10:50 AM GMT