Sub Lead

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി
X

മലപ്പുറം: രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോണിയക്കും രാഹുലിനും നോട്ടിസ് നല്‍കിയത് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു.രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂന പക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഹിറ്റ്‌ലറുടെ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ഇറ്റലിയില്‍ പോയി ഫാഷിസ്റ്റു പാര്‍ട്ടിയെ കണ്ടൂ പഠിച്ചവരാണ് ആര്‍എസ്എസ്. കേരളത്തില്‍ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങള്‍. അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്.

സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത രൂപം കൊണ്ടിരിക്കുന്നു. ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ വര്‍ഗീയത അല്ല പരിഹാരം. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത്.

സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ കേന്ദ്രം വെട്ടിച്ചുരുക്കി. നികുതി വിഹിതം വെട്ടിച്ചുരുക്കി. ഫെഡറലിസത്തിന് ആപത്താണിത്. എല്ലാവര്‍ക്കും നീതി ഉറപ്പ് വരുത്തുന്ന പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിമോചന സമരം അട്ടിമറി. ജനാധിപത്യത്തിന് തീരാ കളങ്കമായിരുന്നു. കേരള നവോത്ഥാനത്തില്‍ ഇഎംഎസ് സര്‍ക്കാര്‍ വഹിച്ചത് വലിയ പങ്ക്. കേരളാ മോഡലിന്റെ അടിസ്ഥാനം ഇ എം എസ് ഭരണമാണെന്നും മലപ്പുറത്ത് ഇ എംഎസ് ദേശിയ സെമിനാറില്‍ മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it